Category: exclusive
ദീപ് സിദ്ധു ആര്? ഞെട്ടിക്കുന്ന വിവരങ്ങള്‍
കര്‍ഷകരുടെ ട്രാക്ടര്‍ റാലിക്കിടെ ചെങ്കോട്ടയില്‍ ചൊവ്വാഴ്ച കൊടി ഉയര്‍ത്തിയതും കര്‍ഷകരെ തിരിച്ചുവിട്ടതും താനാണെന്ന് ഒടുവില്‍ ദീപ് സിദ്ധു സമ്മതിച്ചിരിക്കുന്നു. താന്‍ തന്നെ പുറത്തു വിട്ട ഒരു വീഡിയോയിലാണ് സിദ്ധു ഈ കുറ്റസമ്മതം നടത്തിയിരിക്കുന്നത്. മറ്റൊരു കാര്യം ദീപ് സിദ്ധുവിനെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നുകൊണ്ടിരിക്കുന്നു എന്ന...
വെബ്‌സീരീസ് ‘താണ്ഡവ’യിലെ നീക്കം ചെയ്ത രംഗങ്ങള്‍ എന്തായിരുന്നു ?
സെന്‍സര്‍ഷിപ്പ് ഒ.ടി.ടി. പ്ലാറ്റ്‌ഫോമുകള്‍ക്കും വരാന്‍ പോവുകയാണോ…ചര്‍ച്ചയ്ക്ക് ഇടയാക്കിയിരിക്കുന്നത് അടുത്ത കാലത്ത് വിവാദമായി മാറിയ വെബ്‌സീരീസ് താണ്ഡവയിലെ ചില രംഗങ്ങള്‍ കേന്ദ്രസര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ ആന്റ് ബ്രോഡ് കാസ്റ്റിങ് മന്ത്രാലയം ഇടപെട്ട് നീക്കം ചെയ്ത സംഭവമാണ്. ആദ്യമായാണ് ഒ.ടി.ടി. പ്ലാറ്റ്‌ഫോമില്‍ ഇത്തരം സെന്‍സര്‍ഷിപ്പ് വരുന്നത്...
ആരോപണ മുനയൊടിച്ച് സ്പീക്കറുടെ ഉജ്ജ്വല മറുപടി… വാക്കുകള്‍ നഷ്ടപ്പെട്ട് പ്രതിപക്ഷം
സ്പീക്കര്‍ക്കെതിരെ ഉന്നയിച്ച ആക്ഷേപങ്ങള്‍ക്ക് പ്രതിപക്ഷം തന്നെ ഇരയാവുന്ന കാഴ്ചയോടെ വാക്കൗട്ടില്‍ അവസാനിപ്പിച്ച് നിയമസഭയില്‍ യു.ഡി.എഫിന്റെ പ്രകടനം. സ്പീക്കറെ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ അടിയന്തിര പ്രമേയം ദേശീയ ശ്രദ്ധ ആകര്‍ഷിച്ചിരുന്നു. സ്പീക്കര്‍ ഇതിനെ നേരിട്ടതാവട്ടെ അധ്യക്ഷ ചുമതല ഡെപ്യൂട്ടി സ്പീക്കറെ ഏല്‍പിച്ച് വെറുമൊരു എം.എല്...
പൂണൂലണിഞ്ഞ കമ്മ്യൂണിസ്റ്റ് സഹയാത്രികന്‍…
പാര്‍ടിഗ്രാമത്തിന്റെ പ്രിയപുത്രന്‍
കോറോം എന്ന പാര്‍ടിഗ്രാമം കണ്ണൂര്‍ ജില്ലയിലെ കമ്മ്യൂണിസ്റ്റ് ചരിത്രത്തില്‍ വലിയൊരടയാളമാണ്. ഒരു ചെറു ചുറ്റുവട്ടത്ത് 15 ക്ഷേത്രങ്ങള്‍ ഉള്ള ഗ്രാമം. കമ്മ്യൂണിസത്തെയും വിശ്വാസത്തെയും കൈവിടാത്ത ഈ ഗ്രാമത്തിന്റെ പുത്രനായ പുല്ലേരി വാധ്യാരില്ലത്ത് ഉണ്ണിക്കൃഷ്ണന്‍ നമ്പൂതിരി പൂണൂല്‍ പൊട്ടിച്ചെറിയാതെ തന്നെ വിപ്ലവകാരികളുടെ സഹയാത്രികനായി 98 വയസ്സുവരെ സഞ്ചരിച്ച...
യു.ഡി.എഫ്. ഭരിക്കാന്‍ വീണ്ടും ഉമ്മന്‍ചാണ്ടി- കുഞ്ഞാലിക്കുട്ടി അച്ചുതണ്ട്
ഡെല്‍ഹിയില്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് സ്വീകരിച്ച തീരുമാനം വളരെ തന്ത്രപരമായ ഒരു തിരിച്ചുനടത്തത്തിന്റെതും നേരത്തെ പ്രയോഗിച്ച് ഫലപ്രദമായിരുന്ന ഒരു രാസസമവാക്യത്തിന്റെയും വീണ്ടുമുള്ള അവതരണം ആയിരുന്നു എന്ന് വ്യക്തമാകുകയാണ്. കേരളത്തിലെ മുസ്ലീം ന്യൂനപക്ഷത്തെ കഞ്ഞാലിക്കുട്ടിയിലൂടെയും ക്രസ്ത്യന്‍ ന്യൂനപക്ഷത്തെയും ഹിന്ദു സമുദായത്തെയും ഉമ്മന്‍ചാണ്ടിയ...
ഞാന്‍ കര്‍ഷകര്‍ക്കൊപ്പം.. ഭൂപീന്ദര്‍ സിങ് മന്‍ പിന്‍മാറി
കര്‍ഷകനിയമങ്ങള്‍ക്കെിതിരായ സമരത്തില്‍ ഇടപെടാന്‍ സുപ്രീംകോടതി നിയോഗിച്ച വിദഗ്ധസമിതിയില്‍ നിന്നും ഭൂപിന്ദര്‍ സിങ് മന്‍ പിന്‍മാറി. താന്‍ കര്‍ഷകര്‍ക്കൊപ്പമാണെന്ന് പ്രഖ്യാപിച്ചുകൊണ്ടാണ് പിന്‍മാറ്റം. തന്റെ പക്ഷം വിശദീകരിച്ച് പത്രക്കുറിപ്പും ഇറക്കി. പഞ്ചാബിലെ കര്‍ഷകരുടെ താല്‍പര്യത്തില്‍ ഒത്തുതീര്‍പ്പിന് താനില്ല എന്നാണ് കുറിപ്പില്‍ ഭൂപിന്ദര്‍ പറയുന...
കൊവിഡ് വാക്‌സിനേഷന് എതിരെ മതപരമായ എതിര്‍പ്പുകള്‍ ഉണ്ട്… വിശദാംശം അറിയുക
കൊവിഡ് വാക്‌സിനില്‍ പന്നിയുടെ മാംസത്തില്‍ നിന്നും എടുത്ത് സംസ്‌കരിച്ച ജെലാറ്റിന്‍ ഉപയോഗിച്ചിട്ടുണ്ട് എന്നത് ചൂണ്ടിക്കാട്ടി ചില മുസ്ലീം രാജ്യങ്ങളും ജൂത സമൂഹത്തിലെ യാഥാസ്തികവിഭാഗവും കൊവിഡ് വാക്‌സിനെ എതിര്‍ക്കുന്നതായി ലോകത്തിലെ ചില ഭാഗങ്ങളില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍ ഉണ്ട്. കാത്തലിക്ക് ക്രിസ്ത്യാനികളും എതിര്‍ക്കുന്നുണ്ട്. അതിനു കാരണം മ...
സുപ്രീംകോടതിയുടെ വിദഗ്ധ സമിതിയില്‍ എല്ലാവരും സര്‍ക്കാര്‍ അനുകൂലികള്‍.. വിശദാംശങ്ങള്‍ വായിക്കാം…
കാര്‍ഷിക നിയമങ്ങള്‍ പരിശോധിക്കാന്‍ സുപ്രീംകോടതി നിയോഗിച്ച വിദഗ്ധസമിതിയിലെ അംഗങ്ങള്‍ കാര്‍ഷിക നിയമങ്ങളുടെ ആരാധകര്‍. സമരം ചെയ്യുന്ന കര്‍ഷകരെ കോടതി കബളിപ്പിക്കുകയാണെന്ന ആക്ഷേപം ഉയര്‍ന്നു തുടങ്ങി. കേന്ദ്രസര്‍ക്കാരിന്റെ ന്യായങ്ങള്‍ കോടതിയുടെ വാതിലിലൂടെ ഒളിച്ചുകടത്തുകയാണെന്ന വിമര്‍ശനം കടുത്ത തോതില്‍ ഉയരുകയാണിപ്പോള്‍.തിങ്കളാഴ്ച കേസ് പരിഗണിച്ചപ്പോള...
എന്‍.സി.പി.യിലെ ഭിന്നത: 11 ജില്ലകള്‍ ഇടതുമുന്നണിക്കൊപ്പം… പീതാംബരന്‍ മാസ്റ്റര്‍ വിളിച്ച യോഗങ്ങള്‍ ബഹിഷ്‌കരിക്കും
പാലാ സീറ്റിനെ ചൊല്ലി എന്‍.സി.പി. കേരള ഘടകം ഇടതു മുന്നണിയുമായി ഇടഞ്ഞു നില്‍ക്കുമ്പോള്‍ ഭൂരിപക്ഷം ജില്ലകളിലെ അധ്യക്ഷന്‍മാരും പാര്‍ടി ഇടതുമുന്നണിയില്‍ തുടരണം എന്ന നിലപാട് സ്വീകരിച്ചതായി പറയുന്നു. പാര്‍ടി സംസ്ഥാന പ്രസിഡണ്ട് ടി.പി. പീതാംബര്‍മാസ്റ്ററുടെ വീട്ടില്‍ ഏതാനും ദിവസം മുമ്പു ചേര്‍ന്ന ഗ്രൂപ്പ് യോഗത്തില്‍ കോട്ടയം, പത്തനം തിട്ട, കാസര്‍ഗോഡ് ...