താങ്ങുവില ഉണ്ടായിരുന്നു, ഉണ്ട്, ഉണ്ടാകും..രാജ്യസഭയില്‍ മോദിയുടെ വാചാലത

'എം.എസ്.പി ഥാ…എം.എസ്.പി. ഹൈ.. ഔര്‍ എം.എസ്.പി.രഹേഗാ….'-- രാജ്യസഭയില്‍ പ്രധാനമന്ത്രി രാഷ്ട്രപതിയുടെ നന്ദിപ്രമേയചര്‍ച്ചയ്ക്ക് മറുപടി പറയവേ വാചാലമായ പ്രസംഗത്തില്‍ ഊന്നിപ്പറഞ്ഞത് ശ്രദ്ധേയമായി. വിള ഇന്‍ഷുറന്‍സ്, പി.എം.-കിസാന്‍ പദ്ധതി എന്നിവ ചെറുകിട കര്‍ഷകര്‍ക്കായി കൊണ്ടുവന്നു. എന്‍.ഡി.എ. യുടെ നയങ്ങള്‍ കര്‍ഷകര്‍ക്ക് വേണ്ടിയാണ്. താങ്ങുവില ഭാവിയിലും ഉണ്...

വൈരുദ്ധ്യാത്മക ഭൗതികവാദം അപ്രസക്തമായെന്നു പറഞ്ഞാല്‍ അര്‍ത്ഥം മാര്‍ക്സിസം അപ്രസക്തമായി എന്നാണ് – കാനം

വൈരുദ്ധ്യാത്മക ഭൗതികവാദം ഇന്ത്യയില്‍ പ്രായോഗികമല്ലെന്ന സിപിഎം കേന്ദ്ര കമ്മിറ്റി അംഗം എംവി ഗോവിന്ദന്‍റെ നിലപാട് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ തള്ളി. മാര്‍ക്‌സിസത്തിന്റെ അടിസ്ഥാനം വൈരുധ്യാതിഷ്ഠിത ഭൗതിക വാദമാണ്. വൈരുദ്ധ്യാത്മക ഭൗതികവാദം അപ്രസക്തമായെന്നു ആരെങ്കിലും പറഞ്ഞാല്‍ അര്‍ത്ഥം മാര്‍ക്സിസം അപ്രസക്തമായി എന്നാണ് -- കാനം രാജേന്ദ്രന...

ശശികലയുടെ സ്വീകരണ റാലിക്കിടെ, പടക്കവുമായി വന്ന രണ്ടു കാറുകള്‍ കത്തിനശിച്ചു

അണ്ണാ ഡിഎംകെ മുന്‍ ജനറല്‍ സെക്രട്ടറി വി കെ ശശികലയുടെ സ്വീകരണ റാലിക്കിടെ, പടക്കവുമായി വന്ന രണ്ടു കാറുകള്‍ കത്തിനശിച്ചു.കൃഷ്ണഗിരി ടോള്‍ ഗേറ്റിന് സമീപമാണ് സംഭവം. നാലുവര്‍ഷത്തെ ജയില്‍ വാസത്തിനും ആഴ്ചകള്‍ നീണ്ട കോവിഡ് ചികിത്സയ്ക്കും ശേഷം ബംഗളൂരുവില്‍ നിന്ന് ഇന്ന് രാവിലെയാണ് ശശികല ചെന്നൈയിലേക്ക് പുറപ്പെട്ടത്. വഴിനീളെ സ്വീകരണങ്ങള്‍ ഏറ്റുവാങ്ങി വീണ്...

ഫൈസാബാദിലെ മുസ്ലീം സംഘടന രാമക്ഷേത്രനിര്‍മാണത്തിന് സംഭാവന നല്‍കി

അയോധ്യ സ്ഥിതി ചെയ്യുന്ന ഫൈസാബാദിലെ മുസ്ലീം സംഘടനയായ മുസ്ലീം രാഷ്ട്രീയ മഞ്ച് രാമക്ഷേത്രനിര്‍മ്മാണത്തിന് 5,001 രൂപ സംഭാവന നല്‍കി. ശ്രീരാമന്‍ എല്ലാവരുടെതുമാണ്. മുസ്ലീങ്ങള്‍ ക്ഷേത്രനിര്‍മ്മാണത്തില്‍ സഹകരിക്കും. ബാബറും മുഗളന്‍മാരും ചെയ്തത് ശരിയല്ല. ഹിന്ദുക്കള്‍ സഹോദരങ്ങളാണ്. രാമന്‍ ഞങ്ങളുടെ പൂര്‍വ്വികനാണ്. ഞങ്ങളുടെ പ്രവാചകനെപ്പോലെ തന്നെ ശ്രീരാമന...

1,178 “പാക്-ഖാലിസ്ഥാനി അക്കൗണ്ടുകള്‍” നീക്കം ചെയ്യണമെന്ന് ട്വിറ്ററിനോട് കേന്ദസര്‍ക്കാര്‍

ഗ്രേറ്റ ട്യൂന്‍ബര്‍ഗിന്റെ ടൂള്‍കിറ്റ് സംബന്ധിച്ച വിവാദങ്ങള്‍ തുടരുന്നതിനിടെ ട്വിറ്ററിനോട് കേന്ദ്രസര്‍ക്കാരിന്റെ കര്‍ക്കശ നിര്‍ദ്ദേശം. കര്‍ഷക സമരത്തില്‍ 'പ്രകോപനപരമായ' ഉള്ളടക്കം ഉള്ള 1,178 ട്വിറ്റര്‍ ഹാന്‍ഡിലുകള്‍ ഉടനടി നീക്കം ചെയ്യണം എന്നതാണ് ആവശ്യം. ഗ്രേറ്റ ഷെയര്‍ ചെയത് ടൂള്‍കിറ്റില്‍ കര്‍ഷകസമരത്തില്‍ എങ്ങിനെ പങ്കെടുക്കണം തുടങ്ങിയ നിര്‍ദ്ദ...

ഹിമാലയന്‍ മേഖലയില്‍ വൈദ്യുതിപദ്ധതി വേണ്ടെന്ന് അന്നേ പറഞ്ഞു-ഉമാഭാരതി

ഉത്തരാഖണ്ഡിലെ മഞ്ഞുമല ദുരന്തത്തില്‍ ധൗലി ഗംഗാ നദിയില്‍ പണിത തപോവന്‍ വൈദ്യുത പദ്ധതി അപ്പാടെ പ്രളയജലത്തില്‍ ഒലിച്ചുപോയ സംഭവത്തില്‍ ബി.ജെ.പി. നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ ഉമാഭാരതി വിമര്‍ശനവുമായി രംഗത്ത്. ഹിമാലയന്‍ മേഖലയില്‍ വൈദ്യുതി പദ്ധതിയും അതിനായുള്ള അണക്കെട്ടുകളും താന്‍ മന്ത്രിയായിരിക്കെ എതിര്‍ത്തിരുന്നതായി ഉമാഭാരതി പറഞ്ഞു. റിഷിഗംഗയില...

മഞ്ഞുമല ദുരന്തം: തപോവന്‍ ഡാം പൂര്‍ണമായും ഒലിച്ചുപോയതായി വ്യോമസേന, ടണലില്‍ രക്ഷാദൗത്യം തുടരുന്നു… മരണം 14

തപോവന്‍ ടണലിലെ രക്ഷാപ്രവര്‍ത്തനം ഉത്തരാഖണ്ഡിലെ ചമോലി ജില്ലയിലുണ്ടായ മഞ്ഞുമല ഇടിച്ചിലില്‍ പ്രളയം ഉയര്‍ന്ന ധൗളി ഗംഗ നദിയില്‍ പണിത തപോവന്‍ ഡാം പ്രളയ ജലത്തില്‍ പൂര്‍ണമായും ഒലിച്ചു പോയതായി വ്യോമസേനയുടെ ആകാശനിരീക്ഷണത്തില്‍ പ്രാഥമിക നിഗമനം. തപോവന്‍ മേഖലയില്‍ പണിത ജലവൈദ്യുത പദ്ധതിയുടെ ഭാഗമാണ് അണക്കെട്ട്. റിഷി ഗംഗ പദ്ധതി എന്നാണ് ഇത് അറിയപ്പെടുന്...

തപോവന്‍ ടണലിലെ രക്ഷാദൗത്യം നിര്‍ത്തിവെച്ചു, 200 പേരെയെങ്കിലും കാണാതായെന്ന് സൂചന, മൂന്നു സൈനികവിഭാഗങ്ങളും രംഗത്ത്

മഞ്ഞുമലയിടിഞ്ഞ് പ്രളയദുരന്തത്തിനിരയായ ഉത്തരാഖണ്ഡിലെ ചമോലി ജില്ലയിലെ ധൗളി ഗംഗാനദീതീരത്തും റിഷികേശ്-ജോഷിമഠ് മേഖലയിലും രക്ഷാപ്രവര്‍ത്തനം തുടരുന്നു. 125 പേരെയാണ് ഇതുവരെ കാണാതായതായി ഔദ്യോഗിക വിവരം. എണ്ണം ഉയരാന്‍ സാധ്യതയുണ്ടെന്ന് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി ത്രിവേന്ദ്രസിങ് റാവത്ത് വാര്‍ത്താ ഏജന്‍സികളോട് പറഞ്ഞു. 200-ലേറെ പേരെ കാണാതായിട്ടുണ്ടെന്നാണ് ...

‘ഒരിടത്ത്’ ഒരു കുളം… ആ കഥാപരിസരം വീണ്ടും കണ്ട് സക്കറിയ

ഒരിടത്ത് എന്ന ചെറുകഥയും അതെഴുതിയ ആളും മലയാളിയുടെ അഭിമാനമാണ്. ആ കഥയിലെ കുളം ശരിക്കും ഇപ്പോഴും തന്റെ നാട്ടില്‍ ഉണ്ടെന്ന് സക്കറിയ പറയുന്നു. അതവിടെതത്തന്നെയുണ്ട്, തന്റെ മനസ്സിലും സ്വന്തം ദേശത്തിന്റെ ഭൂപടത്തിലും.. 1971-ല്‍ എഴുതിയ ആ കഥ സക്കറിയ സങ്കല്‍പിച്ചത് ഒരു യഥാര്‍ഥ കുളത്തിന് ചുറ്റുമായിരുന്നു. അദ്ദേഹത്തിന്റെ ഇളയച്ഛന്റെ വീട്ടുമുറ്റത...

ഉത്തരാഖണ്ഡില്‍ മഞ്ഞുമല ഇടിഞ്ഞു വന്‍ പ്രളയം, വൈദ്യുതിപദ്ധതി തകര്‍ന്നു,
100 പേരെ കാണാനില്ല..

ഉത്തര്‍ഖണ്ഡ് സംസ്ഥാനത്ത് ചമോലി ജില്ലയില്‍ ജോഷിമഠിന് സമീപം ദൗലി ഗംഗയുടെ പ്രഭവസ്ഥാനത്ത് വന്‍തോതില്‍ മഞ്ഞുമല ഇടിഞ്ഞു. ദൗലി ഗംഗാനദിയില്‍ വലിയ വെള്ളപ്പൊക്കം ഉണ്ടായിരിക്കയാണ്. പ്രളയം മൂലം അളകനന്ദ നദിയിലെ അണക്കെട്ട് തകര്‍ന്നതായി റിപ്പോര്‍ട്ട് ഉണ്ട്. റിഷിഗംഗ വൈദ്യുതി പദ്ധതി സ്ഥിതി ചെയ്യുന്ന തപോവന്‍ മേഖലയില്‍ വലിയ നാശനഷ്ടമുണ്ടായി. വൈദ്യുതി പദ്ധതിക്ക് നാ...