ഉത്തരാഖണ്ഡിലെ മഞ്ഞുമല ദുരന്തത്തില്‍ ധൗലി ഗംഗാ നദിയില്‍ പണിത തപോവന്‍ വൈദ്യുത പദ്ധതി അപ്പാടെ പ്രളയജലത്തില്‍ ഒലിച്ചുപോയ സംഭവത്തില്‍ ബി.ജെ.പി. നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ ഉമാഭാരതി വിമര്‍ശനവുമായി രംഗത്ത്. ഹിമാലയന്‍ മേഖലയില്‍ വൈദ്യുതി പദ്ധതിയും അതിനായുള്ള അണക്കെട്ടുകളും താന്‍ മന്ത്രിയായിരിക്കെ എതിര്‍ത്തിരുന്നതായി ഉമാഭാരതി പറഞ്ഞു. റിഷിഗംഗയിലും ഹിമാലയമേഖലയില്‍ പൊതുവെയും സംഭവിച്ച ഈ ദുരന്തം ഒരു വലിയ മുന്നറിയിപ്പാണ്-ഉമാഭാരതി ട്വീറ്റ് ചെയ്തു. ഹിമാലയന്‍ മേഖല വളരെ പരിസ്ഥിതി ദുര്‍ബലമാണ്. അതിനാല്‍ ഗംഗയിലോ അതിന്റെ പ്രധാന കൈവഴികളിലോ വൈദ്യുതിപദ്ധതികള്‍ നിര്‍മ്മിക്കരുതെന്ന് താന്‍ മന്ത്രിയായിരിക്കെ ഉത്തരാഖണ്ഡിലെ അണക്കെട്ടുകള്‍ സംബന്ധിച്ച സത്യവാങ്മൂലതത്തില്‍ വ്യക്തമാക്കിയിരുന്നതായും ഉമാഭാരതി പറഞ്ഞു.
മനുഷ്യന്റെ ആലോചനയില്ലായ്മയുടെയും പരിസ്ഥിതിയെ പരിഗണിക്കാതെയുള്ള വികസന,നിര്‍മ്മാണ ആസക്തിയുടെയും ദുരന്തസാക്ഷ്യമാണ് ചമോലിയിലെ പ്രളയം എന്നാണ് ഉമാഭാരതി നല്‍കുന്ന സൂചന
