‘എം.എസ്.പി ഥാ…എം.എസ്.പി. ഹൈ.. ഔര്‍ എം.എസ്.പി.രഹേഗാ….’– രാജ്യസഭയില്‍ പ്രധാനമന്ത്രി രാഷ്ട്രപതിയുടെ നന്ദിപ്രമേയചര്‍ച്ചയ്ക്ക് മറുപടി പറയവേ വാചാലമായ പ്രസംഗത്തില്‍ ഊന്നിപ്പറഞ്ഞത് ശ്രദ്ധേയമായി. വിള ഇന്‍ഷുറന്‍സ്, പി.എം.-കിസാന്‍ പദ്ധതി എന്നിവ ചെറുകിട കര്‍ഷകര്‍ക്കായി കൊണ്ടുവന്നു. എന്‍.ഡി.എ. യുടെ നയങ്ങള്‍ കര്‍ഷകര്‍ക്ക് വേണ്ടിയാണ്. താങ്ങുവില ഭാവിയിലും ഉണ്ടാകും – മോദി പറഞ്ഞു.
അതേസമയം കാര്‍ഷിക നിയമങ്ങളില്‍ താങ്ങുവിലയെക്കുറിച്ച് പറയാത്തതു സംബന്ധിച്ച് പ്രധാനമന്ത്രി മൗനം പാലിച്ചു. വിലയെ സംബന്ധിച്ച് കര്‍ഷകരമായുണ്ടാകുന്ന തര്‍ക്കത്തില്‍ കോടതിയില്‍ പോകാന്‍ പോലും നിയമത്തില്‍ അനുവാദമില്ല എന്ന വിഷയവും മോദി പരാമര്‍ശിച്ചതേയില്ല.
Spread the love