Categories
latest news

ഫൈസാബാദിലെ മുസ്ലീം സംഘടന രാമക്ഷേത്രനിര്‍മാണത്തിന് സംഭാവന നല്‍കി

മുസ്ലീം രാഷ്ട്രീയ മഞ്ച് 5001 രൂപയാണ് നല്‍കിയത്.
ഫൈസാബാദിലെ രാം ഭവനിലാണ് ഈ പരിപാടി നടന്നത്. രാംഭവന്‍ പ്രസിഡണ്ടാണ് ഇതു സംബന്ധിച്ച വാര്‍ത്ത പുറത്തുവിട്ടത്. എന്നാല്‍ നേരത്തെ ഒരുക്കിവെച്ച പ്രചാരണത്തിന്റെ ഭാഗമാണ് ഈ ചടങ്ങ് എന്ന് വിമര്‍ശനവും ഉയര്‍ന്നിട്ടുണ്ട്.

Spread the love

അയോധ്യ സ്ഥിതി ചെയ്യുന്ന ഫൈസാബാദിലെ മുസ്ലീം സംഘടനയായ മുസ്ലീം രാഷ്ട്രീയ മഞ്ച് രാമക്ഷേത്രനിര്‍മ്മാണത്തിന് 5,001 രൂപ സംഭാവന നല്‍കി. ശ്രീരാമന്‍ എല്ലാവരുടെതുമാണ്. മുസ്ലീങ്ങള്‍ ക്ഷേത്രനിര്‍മ്മാണത്തില്‍ സഹകരിക്കും. ബാബറും മുഗളന്‍മാരും ചെയ്തത് ശരിയല്ല. ഹിന്ദുക്കള്‍ സഹോദരങ്ങളാണ്. രാമന്‍ ഞങ്ങളുടെ പൂര്‍വ്വികനാണ്. ഞങ്ങളുടെ പ്രവാചകനെപ്പോലെ തന്നെ ശ്രീരാമനും ഞങ്ങള്‍ക്ക് ബഹുമാന്യനാണ്.- മുസ്ലീം സംഘടനാ പ്രവര്‍ത്തകര്‍ പറഞ്ഞതായി വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നു.
ഫൈസാബാദിലെ രാം ഭവനിലാണ് ഈ പരിപാടി നടന്നത്. രാംഭവന്‍ പ്രസിഡണ്ടാണ് ഇതു സംബന്ധിച്ച വാര്‍ത്ത പുറത്തുവിട്ടത്. എന്നാല്‍ നേരത്തെ ഒരുക്കിവെച്ച പ്രചാരണത്തിന്റെ ഭാഗമാണ് ഈ ചടങ്ങ് എന്ന് വിമര്‍ശനവും ഉയര്‍ന്നിട്ടുണ്ട്. രാമക്ഷേത്രനിര്‍മ്മാണത്തിനായുള്ള ഫണ്ട് ശേഖരണം കഴിഞ്ഞ ദിവസമാണ് ആരംഭിച്ചത്.

Spread the love
English Summary: muslims donated for ram temple construction in ayodhya

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick