Categories
kerala

വൈരുദ്ധ്യാത്മക ഭൗതികവാദം അപ്രസക്തമായെന്നു പറഞ്ഞാല്‍ അര്‍ത്ഥം മാര്‍ക്സിസം അപ്രസക്തമായി എന്നാണ് – കാനം

എല്ലാവരും വിശ്വാസികൾക്കൊപ്പം ആകണമെന്ന് എന്തിനു നിർബന്ധിക്കുന്നുവെന്ന് കാനം രാജേന്ദ്രൻ പറഞ്ഞു. വിശ്വാസികൾക്ക് വിശ്വാസവുമായി മുന്നോട്ട് പോകാം. വിശ്വാസികളെ ചേർത്തുനിർത്തുന്ന പാർട്ടിയാണ് കമ്യൂണിസ്റ്റ് പാർട്ടി

Spread the love

വൈരുദ്ധ്യാത്മക ഭൗതികവാദം ഇന്ത്യയില്‍ പ്രായോഗികമല്ലെന്ന സിപിഎം കേന്ദ്ര കമ്മിറ്റി അംഗം എംവി ഗോവിന്ദന്‍റെ നിലപാട് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ തള്ളി. മാര്‍ക്‌സിസത്തിന്റെ അടിസ്ഥാനം വൈരുധ്യാതിഷ്ഠിത ഭൗതിക വാദമാണ്. വൈരുദ്ധ്യാത്മക ഭൗതികവാദം അപ്രസക്തമായെന്നു ആരെങ്കിലും പറഞ്ഞാല്‍ അര്‍ത്ഥം മാര്‍ക്സിസം അപ്രസക്തമായി എന്നാണ് — കാനം രാജേന്ദ്രന്‍ പ്രതികരിച്ചു. എംവി ഗോവിന്ദന്‍ അങ്ങനെ പറയുമെന്ന് കരുതുന്നില്ലെന്നും കാനം രാജേന്ദ്രന്‍ പറഞ്ഞു.

എല്ലാവരും വിശ്വാസികൾക്കൊപ്പം ആകണമെന്ന് എന്തിനു നിർബന്ധിക്കുന്നുവെന്ന് കാനം രാജേന്ദ്രൻ പറഞ്ഞു. വിശ്വാസികൾക്ക് വിശ്വാസവുമായി മുന്നോട്ട് പോകാം. ഇടത് പക്ഷം ജനങ്ങളുടെ പ്രശ്നങ്ങൾക്കൊപ്പമാണ്. വിശ്വാസികളെ ചേർത്തുനിർത്തുന്ന പാർട്ടിയാണ് കമ്യൂണിസ്റ്റ് പാർട്ടി. തിരഞ്ഞെടുപ്പിൽ ശബരിമല വിഷയമല്ല. ലോക്സഭയിലെ തോൽവിക്ക് കാരണം ശബരിമലയല്ല. യുഡിഎഫ് ശബരിമല വിഷയം ഉയർത്തുന്നതിൽ എൽഡിഎഫിന് ആശങ്കയില്ലെന്നും അദ്ദേഹം പറഞ്ഞു.

thepoliticaleditor

Spread the love
English Summary: kanam rajendran against the statement of CPM leader M V Govindan on Dialectical Meterialism and Marxism

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick