സിപിഎം-കോണ്‍ഗ്രസ് സഖ്യം ഏറെ പിന്നില്‍…ത്രിപുരയില്‍ ബിജെപി മുന്നേറ്റം

എക്‌സിറ്റ് പോള്‍ പ്രവചനങ്ങള്‍ യാഥാര്‍ഥ്യമാക്കിക്കൊണ്ട് ത്രിപുരിയില്‍ ബി.ജെ.പി. കേവലഭൂരിപക്ഷത്തിനാവശ്യമായതിലും അധികം സീറ്റുകളില്‍ മുന്നിട്ടു നില്‍ക്കുന്നു. 60 സീറ്റുകളില്‍ മല്‍സരം നടന്നപ്പോള്‍ ഭൂരിപക്ഷത്തിന് 31 സീറ്റുകള്‍ വേണമെന്നിരിക്കെ ഇപ്പോള്‍ ബി.ജെ.പി.സഖ്യം 40 സീറ്റുകളില്‍ മുന്നില്‍ നില്‍ക്കുന്നതായാണ് ചിത്രം. ത്രിപുരയിലെ രണ്ടാമത്തെ ഏറ്റവ...

മൂന്നാം മുന്നണി അര്‍ഥശൂന്യം…കോണ്‍ഗ്രസിന്റെ നേതത്വം അംഗീകരിച്ച് ഡി.എം.കെ.

2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി “സമാന ചിന്താഗതിക്കാരായ രാഷ്ട്രീയ പാർട്ടികളുമായി സഹകരിച്ച് പ്രവർത്തിക്കാനുള്ള” കോൺഗ്രസ് പ്ലീനറി സമ്മേളന തീരുമാനത്തെ ഡിഎംകെ അധ്യക്ഷനും തമിഴ്‌നാട് മുഖ്യമന്ത്രിയുമായ എംകെ സ്റ്റാലിൻ ബുധനാഴ്ച പൂർണ്ണമായി അംഗീകരിച്ചു. മുഖ്യമന്ത്രിയുടെ എഴുപതാം ജന്മദിനത്തോടനുബന്ധിച്ച് ഇവിടെ ഡിഎംകെ സംഘടിപ്പിച്ച കൂറ്റൻ റാ...

ചാത്തന്നൂർ മോഹൻ സാഹിത്യ പുരസ്കാരത്തിന് കൃതികൾ ക്ഷണിക്കുന്നു

കവിയും ഗായകനും ഗാനരചയിതാവും പത്രപ്രവർത്തകനുമായിരുന്ന ചാത്തന്നൂർ മോഹന്റെ സ്മരണയ്ക്കായി ചാത്തന്നൂർ മോഹൻ ഫൗണ്ടേഷൻ ഏർപ്പെടുത്തിയ 2023-ലെ സാഹിത്യ പുരസ്കാരത്തിന് കൃതികൾ ക്ഷണിക്കുന്നു. 2020, 2021, 2022 വർഷങ്ങളിൽ ഒന്നാം പതിപ്പായി പ്രസിദ്ധീകരിച്ച മലയാള കവിതാ സമാഹാരമാണ് പരിഗണിക്കുക. വിവർത്തനങ്ങൾ സ്വീകരിക്കില്ല. ഒരാളുടെ ഒരു കൃതി മാത്രമേ പരിഗണിക്കുകയുള...

തദ്ദേശ ഉപ തിരഞ്ഞെടുപ്പില്‍ ഇടതു മുന്നണിക്ക് ആറ് സീറ്റുകള്‍ നഷ്ടപ്പെട്ടു, 13 സീറ്റുകളില്‍ വിജയം വീണ്ടും

12 ജില്ലകളിലെ 28 തദ്ദേശ വാർഡുകളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പിൽ എൽഡിഎഫിൽനിന്ന് അഞ്ചു സീറ്റുകൾ യുഡിഎഫും ഒരെണ്ണം ബിജെപി സഖ്യവും പിടിച്ചെടുത്തതായി റിപ്പോർട്ട്. എൽഡിഎഫിന് ആറു സീറ്റുകൾ നഷ്ടമായി. 13 സീറ്റുകൾ എൽഡിഎഫ് നിലനിർത്തി. ഒരെണ്ണം മാത്രമാണ് മറ്റുള്ളവരുടേത് പിടിച്ചെടുക്കാൻ കഴിഞ്ഞത്. കൊല്ലം കോർപറേഷൻ, ബത്തേരി നഗരസഭ വാർഡുകൾ യുഡിഎഫ് പിടിച്ചെടുത്തു....

അമൃത്പാല്‍സിങിനെ രണ്ടാം ഭിന്ദ്രന്‍വാലയായി ഉയര്‍ത്തിക്കാട്ടാന്‍ പാക് ചാരസംഘടനയുടെ സഹായം ?

ഖാലിസ്ഥാൻ നേതാവും "വാരിസ് പഞ്ചാബ് ദേ" തലവനുമായ അമൃത്പാൽ സിങ്ങിനെ സോഷ്യൽ മീഡിയയിൽ ഭിന്ദ്രൻവാലെ 0.2 ആയി പ്രമോട്ട് ചെയ്യുന്നതിനായി പാക്കിസ്ഥാന്റെ ഇന്റർ-സർവീസ് ഇന്റലിജൻസ് (ഐഎസ്ഐ) യിൽ നിന്ന് ധനസഹായം ലഭിക്കുന്നുണ്ടെന്ന് സംശയിക്കുന്നതായി ഇന്ത്യൻ സുരക്ഷാ ഏജൻസികൾ. പ്രത്യേക സിഖ് രാഷ്ട്രമായ ഖാലിസ്ഥാന്റെ വക്താവായിരുന്നു ജർണയിൽ സിംഗ് ഭിന്ദ്രൻവാല. 1984-ൽ ...

പുതിയ രൂപത്തില്‍ രാഹുല്‍ ഗാന്ധി, ഫോട്ടോ വൈറൽ

താന്‍ പഠിച്ച കലാലയത്തിലേക്ക് പുതിയ രൂപത്തില്‍ രാഹുല്‍ ഗാന്ധി. ഭാരത് ജോഡോ യാത്രയില്‍ താന്‍ വളര്‍ത്തി നിലനിര്‍ത്തിയ താടി രാഹുല്‍ വെട്ടിച്ചുരുക്കിയ ചിത്രങ്ങള്‍ രാഹുല്‍ ആരാധകര്‍ വൈറലാക്കിയിരിക്കയാണ്. രാഹുല്‍ ഗാന്ധി കേംബ്രിഡ്ജില്‍ സംസാരിക്കുന്നു കേംബ്രിഡ്ജ് യൂണിവേഴ്‌സിറ്റിയിൽ വിസിറ്റിംഗ് ഫെല്ലോ എന്ന നിലയിൽ 'ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ കേൾക...

പഞ്ചാബില്‍ ഭിന്ദ്രന്‍വാല രണ്ടാമന്‍ ഉണരുന്നു…നിഗൂഢ സിഖ് തീവ്രവാദത്തിന് പുതിയ മുഖം

എണ്‍പതുകളുടെ തുടക്കത്തില്‍ സന്ത് ജര്‍ണയില്‍ സിങ് ഭിന്ദ്രന്‍വാലയുടെ ഭീകരവാദം എങ്ങിനെയാണ് പഞ്ചാബിനെയും ഇന്ത്യയെയും കലുഷമാക്കിയതെന്ന് ചരിത്രത്തിലേക്ക് തിരിഞ്ഞു നോക്കിയാല്‍ അറിയാം. സിഖ് തീവ്രവാദം രാജ്യത്തെ പിടിച്ചുലച്ചു. സുവര്‍ണ ക്ഷേത്രത്തിലേക്കുള്ള പട്ടാള നടപടിയിലേക്കത് നയിച്ചു. അതിന്റെ ആത്യന്തിക ഫലമോ ഇന്ത്യന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ ...

വരാപ്പുഴയിലെ പടക്കശാലയില്‍ വന്‍ സ്‌ഫോടനം…നാട് വിറച്ചു, ശാല അനധികൃതമെന്ന് കളക്ടര്‍

എറണാകുളം വരാപ്പുഴയില്‍ പടക്കശാലയില്‍ സ്‌ഫോടനത്തിൽ ഒരാള്‍ മരിച്ചു. അപകടത്തില്‍ മൂന്ന് കുട്ടികള്‍ ഉള്‍പ്പെടെ ഏഴ് പേര്‍ക്ക് പരുക്കേറ്റു. പരുക്കേറ്റവരെ വിവിധ ആശുപത്രികളിലേക്ക് മാറ്റി. വൈകിട്ട് നാലുമണിയോടെയാണ് പൊട്ടിത്തെറിയുണ്ടായത്. വീടിനോട് ചേര്‍ന്നുള്ള നിര്‍മാണ ശാലയിലാണ് സ്‌ഫോടനുണ്ടായത്. വന്‍ ശബ്ദത്തോടെയാണ് പൊട്ടിത്തെറിയുണ്ടായത്. സമീപത്തെ വീടു...

മനീഷ് സിസോദിയയും സത്യേന്ദർ ജെയിനും മന്ത്രിസഭയിൽ നിന്ന് രാജിവച്ചു

അറസ്റ്റിലായ എഎപി മന്ത്രിമാരായ മനീഷ് സിസോദിയയും സത്യേന്ദർ ജെയിനും ഡൽഹി മന്ത്രിസഭയിൽ നിന്ന് രാജിവച്ചു. മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ ഇവരുടെ രാജി സ്വീകരിച്ചു. മദ്യനയ അഴിമതിക്കേസിൽ സിബിഐ അറസ്റ്റ് ചെയ്തതിനെ ചോദ്യം ചെയ്ത് ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ നൽകിയ ഹർജി അടിയന്തിരമായി പരിഗണിച്ച സുപ്രീം കോടതി അദ്ദേഹത്തിന് ജാമ്യം നൽകാൻ വിസമ്മതിച്ചിരുന്നു...

കുഴൽനാടൻ നടത്തുന്ന ദുരാരോപണങ്ങൾ കേൾക്കുന്നില്ലേ എന്ന് മുഖ്യമന്ത്രി സ്പീക്കറോട്

നിയമസഭയിൽ മാത്യു കുഴൽനാടൻ എംഎൽഎ നടത്തുന്ന അപകീർത്തികരമായ പരാമർശങ്ങളും ദുരാരോപണങ്ങളും കേൾക്കുന്നില്ലേ എന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ ചോദ്യം. മുഖ്യമന്ത്രിയും കുഴൽനാടനും തമ്മിൽ നടന്ന വാക്പോരിനിടെയാണ്, സ്പീക്കറോട് മുഖ്യമന്ത്രിയുടെ ചോദ്യം.‘‘പ്രമേയത്തിൽ വാദങ്ങളോ അഭ്യൂഹങ്ങളോ വ്യാജോക്തികളോ ആരോപണങ്ങളോ അപകീർത്തിപരമായ പ്രസ്താവനകളോ ഉണ്ടായിരിക്കാൻ ...