Categories
kerala

കുഴൽനാടൻ നടത്തുന്ന ദുരാരോപണങ്ങൾ കേൾക്കുന്നില്ലേ എന്ന് മുഖ്യമന്ത്രി സ്പീക്കറോട്

നിയമസഭയിൽ മാത്യു കുഴൽനാടൻ എംഎൽഎ നടത്തുന്ന അപകീർത്തികരമായ പരാമർശങ്ങളും ദുരാരോപണങ്ങളും കേൾക്കുന്നില്ലേ എന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ ചോദ്യം. മുഖ്യമന്ത്രിയും കുഴൽനാടനും തമ്മിൽ നടന്ന വാക്പോരിനിടെയാണ്, സ്പീക്കറോട് മുഖ്യമന്ത്രിയുടെ ചോദ്യം.‘‘പ്രമേയത്തിൽ വാദങ്ങളോ അഭ്യൂഹങ്ങളോ വ്യാജോക്തികളോ ആരോപണങ്ങളോ അപകീർത്തിപരമായ പ്രസ്താവനകളോ ഉണ്ടായിരിക്കാൻ പാടില്ല. ഇപ്പോൾ അദ്ദേഹം പറഞ്ഞ വ്യാജോക്തികൾ, ആരോപണങ്ങൾ, അപകീർത്തികരമായ പ്രസ്താവനകൾ എല്ലാം അങ്ങും കേൾക്കുന്നുണ്ടാകുമല്ലോ. അതോടൊപ്പം തന്നെ, വ്യക്തികളുടെ ഔദ്യോഗിക നിലയിലോ പൊതുകാര്യ നിലയിലോ അല്ലാതെയുള്ള അവരുടെ സ്വഭാവത്തെയോ നടപടിയെയോ കുറിച്ച് പരാമർശിക്കാൻ പാടില്ല. ഇതെല്ലാം ഇവിടെ വ്യക്തമായി രേഖപ്പെടുത്തി വച്ചിട്ടുള്ളതാണ്. അതിനെല്ലാം വിരുദ്ധമായി എന്തും പറയാൻ തനിക്ക് അവകാശമുണ്ടെന്ന മട്ടിലാണ് അദ്ദേഹം വർത്തമാനം പറഞ്ഞുകൊണ്ടിരിക്കുന്നത്. അങ്ങത് കേൾക്കുന്നണ്ടാകുമെന്നാണ് ഞാൻ കരുതുന്നത്.’ – മുഖ്യമന്ത്രി പറഞ്ഞു.

ജനം തന്നെ തിരഞ്ഞെടുത്ത് അയച്ചത് സർക്കാരിന് ഇഷ്ടമുള്ള കാര്യങ്ങൾ മാത്രം പറയാനല്ലെന്ന് മുഖ്യമന്ത്രിക്ക് കുഴൽനാടൻ മറുപടി നൽകി.

thepoliticaleditor
Spread the love
English Summary:

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick