Categories
kerala

സിപിഎം-കോണ്‍ഗ്രസ് സഖ്യം ഏറെ പിന്നില്‍…ത്രിപുരയില്‍ ബിജെപി മുന്നേറ്റം

ബിജെപി സഖ്യം, സി.പി.എം.സഖ്യം, തിപ്ര മോത എന്നിവ ചേര്‍ന്ന് സൃഷ്ടിച്ച ത്രികോണ മല്‍സരം പ്രതികൂലമായി ബാധിച്ചത് സി.പി.എം. സഖ്യത്തെയാണ്. തിപ്ര മോതയുമായി സഖ്യമായി മല്‍സരിച്ചിരുന്നെങ്കില്‍ ത്രിപുരയില്‍ ഇത്തവണ ബി.ജെ.പി.യെ അധികാരത്തില്‍ നിന്നും പുറത്തു നിര്‍ത്താന്‍ സാധിക്കുമായിരുന്നു

Spread the love

എക്‌സിറ്റ് പോള്‍ പ്രവചനങ്ങള്‍ യാഥാര്‍ഥ്യമാക്കിക്കൊണ്ട് ത്രിപുരിയില്‍ ബി.ജെ.പി. കേവലഭൂരിപക്ഷത്തിനാവശ്യമായതിലും അധികം സീറ്റുകളില്‍ മുന്നിട്ടു നില്‍ക്കുന്നു. 60 സീറ്റുകളില്‍ മല്‍സരം നടന്നപ്പോള്‍ ഭൂരിപക്ഷത്തിന് 31 സീറ്റുകള്‍ വേണമെന്നിരിക്കെ ഇപ്പോള്‍ ബി.ജെ.പി.സഖ്യം 40 സീറ്റുകളില്‍ മുന്നില്‍ നില്‍ക്കുന്നതായാണ് ചിത്രം. ത്രിപുരയിലെ രണ്ടാമത്തെ ഏറ്റവും വലിയ കക്ഷിയായി ഉയര്‍ന്നു വന്നിരിക്കുന്നു.
സി.പി.എമ്മിന് ഇപ്പോള്‍ 10 സീറ്റുകളിലാണ് ലീഡ് ഉള്ളത്. എന്നാല്‍ തിപ്ര മോത 12 സീറ്റുകളില്‍ ലീഡ് ചെയ്യുന്നുണ്ട്. കോണ്‍ഗ്രസിന് ഒറ്റ സീറ്റിലും ഇപ്പോള്‍ ലീഡ് ഇല്ല.

ത്രിപുരയില്‍ തിരഞ്ഞെടുപ്പു പ്രചാരണ ഘട്ടത്തില്‍ സി.പി.എം സഖ്യം ശക്തമായ മല്‍സരത്തിന്റെ സൂചനകളാണ് നല്‍കിയിരുന്നത്. സി.പി.എം. അതിന്റെ സംഘടനാ സംവിധാനം ഫലപ്രദമായി ഉപയോഗിച്ച് പ്രചാരണം നടത്തിയിരുന്നു. ഗോത്ര വര്‍ഗ മേഖലകളിലും ഗ്രാമീണ മേഖലകളിലുമാണ് സി.പി.എം. സഖ്യത്തിന് വന്‍ പ്രതീക്ഷ ഉണ്ടായിരുന്നത്. നഗരമേഖലകളില്‍ ബിജെപിക്കായിരുന്നു മേല്‍ക്കൈ. ഗോത്രവര്‍ഗ മേഖലയില്‍ ഐ.പി.എഫ്.ടി. എന്ന ബിജെപി സഖ്യ ഗോത്രവര്‍ഗപാര്‍ടി ഇത്തവണ വലിയ പരാജയത്തിന്റെ വക്കിലാണ്. അവര്‍ കഴിഞ്ഞ തവണ മല്‍സരിച്ചു ജയിച്ച അഞ്ച് സീറ്റുകളിലും ഇത്തവണ തിപ്ര മോത എന്ന ഗോത്ര വര്‍ഗ പാര്‍ടിയാണ് മുന്നിട്ടു നില്‍ക്കുന്നത്.

thepoliticaleditor

പ്രദ്യുത്‌ദേബ് ബര്‍മന്‍ എന്ന നേതാവ് രണ്ടു വര്‍ഷം മാത്രം മുമ്പ് രൂപീകരിച്ച തിപ്രമോത എന്ന പാര്‍ടി സി.പി.എം.സഖ്യത്തിന്റെ വിജയത്തെ ദോഷകരമായി ബാധിച്ചു എന്നതാണ് മനസ്സിലാകുന്ന കാ്‌ര്യം. തിപ്ര മോത ആദ്യമായിട്ടാണ് തിരഞ്ഞെടുപ്പിനെ നേരിട്ടത്. അവര്‍ 42 സീറ്റില്‍ മല്‍സരിച്ചു. ബിജെപി സഖ്യം, സി.പി.എം.സഖ്യം, തിപ്ര മോത എന്നിവ ചേര്‍ന്ന് സൃഷ്ടിച്ച ത്രികോണ മല്‍സരം പ്രതികൂലമായി ബാധിച്ചത് സി.പി.എം. സഖ്യത്തെയാണ്. തിപ്ര മോതയുമായി സഖ്യമായി മല്‍സരിച്ചിരുന്നെങ്കില്‍ ത്രിപുരയില്‍ ഇത്തവണ ബി.ജെ.പി.യെ അധികാരത്തില്‍ നിന്നും പുറത്തു നിര്‍ത്താന്‍ സാധിക്കുമായിരുന്നു.

Spread the love
English Summary: TRIPURA ELECTION RESULT

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick