Categories
latest news

പുതിയ രൂപത്തില്‍ രാഹുല്‍ ഗാന്ധി, ഫോട്ടോ വൈറൽ

താന്‍ പഠിച്ച കലാലയത്തിലേക്ക് പുതിയ രൂപത്തില്‍ രാഹുല്‍ ഗാന്ധി. ഭാരത് ജോഡോ യാത്രയില്‍ താന്‍ വളര്‍ത്തി നിലനിര്‍ത്തിയ താടി രാഹുല്‍ വെട്ടിച്ചുരുക്കിയ ചിത്രങ്ങള്‍ രാഹുല്‍ ആരാധകര്‍ വൈറലാക്കിയിരിക്കയാണ്.

രാഹുല്‍ ഗാന്ധി കേംബ്രിഡ്ജില്‍ സംസാരിക്കുന്നു

കേംബ്രിഡ്ജ് യൂണിവേഴ്‌സിറ്റിയിൽ വിസിറ്റിംഗ് ഫെല്ലോ എന്ന നിലയിൽ ‘ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ കേൾക്കാൻ പഠിക്കുന്നു’ എന്ന വിഷയത്തിൽ പ്രഭാഷണം നടത്താൻ എത്തിയപ്പോഴാണ്
രാഹുൽ ഗാന്ധി തൻറെ പ്രിയപ്പെട്ട സമൃദ്ധമായ താടി പറ്റെ വെട്ടിയത്. ഇന്നാണ് രാഹുൽ യുകെ-യിൽ എത്തിയത്. രാഹുല്‍ ഗാന്ധി എം.ഫില്‍ ചെയ്തത് കേംബ്രിഡ്ജില്‍ ആയിരുന്നു.

thepoliticaleditor

താടിക്കൊപ്പം മുടിയും വെട്ടിച്ചുരുക്കി ഭംഗിയാക്കിയിട്ടുണ്ട്. സാധാരണ ഇന്ത്യയില്‍ രാഹുലിനെ കുര്‍ത്ത-പൈജാമയിലോ ടീ ഷര്‍ട്ട്-പാന്റ്‌സിലോ ആണ് കാണുക. എന്നാല്‍ ഇംഗ്ലണ്ടില്‍ അദ്ദേഹം വേറൊരു ലുക്കിലാണ്. കറുത്ത സ്യൂട്ടിലാണ് രാഹുല്‍ പ്രഭാഷണത്തിന് എത്തിയത്.

Spread the love
English Summary: rahul gandhi in new look

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick