Categories
kerala

തോൽവിക്കെതിരെ എം സ്വരാജ് കേസിന്, സ്വരാജിന്റെ പ്രസംഗം ദുരുപയോഗിച്ചു

തൃപ്പൂണിത്തുറ മണ്ഡത്തിത്തിൽ കോൺഗ്രസിലെ കെ. ബാബുവിന്റെ വിജയത്തിനെതിരെ ഹൈക്കോടതിയെ സമീപിക്കുമെന്ന് സിപിഎം. ചട്ടങ്ങള്‍ ലംഘിച്ച് മതവിഷയം തെരഞ്ഞെടുപ്പില്‍ ഉള്‍പ്പെടുത്തി കള്ളപ്രചാരണം നടത്തിയാണ് കെ.ബാബു ഇത്തവണ തെരഞ്ഞെടുപ്പില്‍ വിജയിച്ചതെന്ന് സിപിഎം ആരോപിച്ചു. ശബരിമല വിഷയം ദുരുപയോഗം ചെയ്താണ് തെരഞ്ഞെടുപ്പില്‍ വിജയിക്കാനായത്. ശബരിമല വിഷയം ചര്‍ച്ചയാക്കരുതെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഇതുമായി ബന്ധപ്പെട്ട് സ്വരാജ് നടത്തിയ ഒരു പ്രസംഗം വളച്ചൊടിച്ചു മതപരമായി ജനങ്ങളെ ഭിന്നിപ്പിക്കാന്‍ ശ്രമം നടത്തിയെന്ന് തൃപ്പൂണിത്തുറ മണ്ഡലം സെക്രട്ടറി സി.എം. സുന്ദരന്‍ ആരോപിച്ചു.

മണ്ഡലത്തിലെ പോസ്റ്റല്‍ വോട്ടുകളിലും കൃത്രിമം ഉണ്ടായിട്ടുണ്ട്. ഉദയംപേരൂര്‍, പള്ളുരുത്തി, ഏരൂര്‍ മേഖലയിലെ വോട്ട് ചോര്‍ച്ച പരിശോധിക്കും. യഥാര്‍ത്ഥത്തില്‍ വിജയം നേടിയത് സിപിഎമ്മാണ്. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് രണ്ടായിരത്തില്‍ അധികം വോട്ടിന്റെ വര്‍ധനവ് സ്വരാജിന് ഉണ്ടായിട്ടുണ്ട്. ഹിന്ദു വികാരം വൃണപ്പെടുത്തുംവിധ്ത്തില്‍ കെ.ബാബു നടത്തിയ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്കെതിരെ ആണ്കോടതിയെ സമീപിക്കുക.

thepoliticaleditor

1700ല്‍ അധികം പോസ്റ്റല്‍ വോട്ടുകള്‍ അസാധുവായി കണക്കാക്കി മാറ്റിവെച്ചിട്ടുണ്ട്. 80 വയസ്സ് കഴിഞ്ഞവര്‍ ക്വാറന്റീനില്‍ കഴിയുന്നവര്‍ തുടങ്ങിയവരുടെ വോട്ട് രേഖപ്പെടുത്തുമ്പോള്‍ ഉദ്യോഗസ്ഥന്‍മാര്‍ വരുത്തിയ പിഴവിന്റെ ഫലമായാണ് വോട്ടുകള്‍ അസാധുവായത്. ഇതും കോടതിയില്‍ പറയും.

Spread the love
English Summary: M SWARAJ FOR ELECCTION CASE AGAINST K.BABU

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick