ജനങ്ങളുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ സർക്കാർ സംഘടിപ്പിച്ച നവകേരള സദസ്സിൽ നിന്ന് യുഡിഎഫ് എംഎൽഎമാർ വിട്ടുനിൽക്കുന്നത് ജനാധിപത്യവിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വയനാട്ടിലെ കൽപ്പറ്റയിൽ പറഞ്ഞു.
“ജനങ്ങൾ തെിരഞ്ഞടുത്ത പ്രതിനിധി നാടിന്റെ വികസന പ്രപവർത്തനത്തിന് നേതൃത്വം നൽകാതെ ഒഴിഞ്ഞുമാറുകയാണ്. ആയിരക്കണക്കിന് പേർ അവരുടെ ജീവിത പ്രശ്നങ്ങളുമാണ് നവ കേരള സദസ്സിൽ വരുന്നത്. പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ സഹായിക്കേണ്ട എംഎൽഎമാർ ഇവിടെ ഇല്ലാത്തത് ജനങ്ങൾക്ക് പ്രയാസമുണ്ടാക്കുന്നു. പല എംഎൽഎ മാർക്കും മണ്ഡത്തിലെ ജനങ്ങൾ ആവേശപൂർവം എത്തുന്ന പൊതുപരിപാടിയിൽ പങ്കെടുക്കണമെന്ന് ആഗ്രഹമുണ്ട്. എന്നാൽ നേതൃത്വത്തെ ഭയന്ന് പങ്കെടുക്കാതിരിക്കുയാണ്. ഇത്തരക്കാരെ ജനങ്ങൾ തിരിച്ചറിയും.”– പിണറായി വിജയൻ പറഞ്ഞു.