മലപ്പുറത്ത് വാഹനാപകടത്തിൽ പരിക്കേറ്റ ഡി വെെ എഫ് ഐ വനിതാ നേതാവ് മരിച്ചു. തൃശൂര്‍ കുന്നംകുളം അകതിയൂര്‍ സ്വദേശി തറമേല്‍ വീട്ടില്‍ അനുഷ(23) ആണ് മരിച്ചത്. ഡി വൈ എഫ് ഐ കുന്നംകുളം ബ്ലോക്ക് വൈസ് പ്രസിഡന്റ് ആയിരുന്നു. മലപ്പുറം എം സി ടി കോളേജിലെ നിയമ ബിരുദ വിദ്യാര്‍ത്ഥിനിയായിരുന്നു. അഞ്ച് ദിവസം മുൻപാണ് അപകടമുണ്ടായത്. കോളേജിന് സമീപം വച്ച് ഇരുചക്രവാഹനത്തിൽ യാത്ര ചെയ്യുമ്പോൾ നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. ഡിവെെഡറിൽ തലയിടിച്ച് ഗുരുതരമായി പരിക്കേറ്റതിനെ തുടർന്ന് പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്. തിങ്കളാഴ്ച ശസ്ത്രക്രിയ നടത്തിയെങ്കിലും ആരോഗ്യനില വഷളായി. ഇന്ന് ഉച്ചയോടെയാണ് മരണം സംഭവിച്ചത്. അച്ഛൻ രവി, അമ്മ ഷെെലജ, സഹോദരൻ അക്ഷയ് ജിത്ത്.
Social Media
ശൈലജട്ടീച്ചറുടെ വ്യാജവീഡിയോ വിവാദം…ഇത് ചെറുത്, രാജ്യത്തെ വലിയ “വ്യാജ വ...
April 22, 2024
10 ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ഇന്ത്യമുന്നണി മുന്നിലെത്തുമെന്ന “ദൈനിക് ഭ...
April 16, 2024
Categories
kerala
വാഹനാപകടത്തിൽ പരിക്കേറ്റ ഡി വെെ എഫ് ഐ വനിതാ നേതാവ് മരിച്ചു
Social Connect
Editors' Pick
വിവാദ ഡ്രൈവർ യദുവിനെതിരെ യുവ നടി
May 03, 2024