കേന്ദ്രനേതൃത്വത്തിന്രെ പിന്തുണയോടെ മണിക് സാഹയ്ക്ക് ത്രിപുര മുഖ്യമന്ത്രി സ്ഥാനം. എന്നാല്‍ കോണ്‍ഗ്രസില്‍ നിന്നും ഭാഗ്യാന്വേഷിയായി എത്തിയ സാഹയ്ക്ക് രണ്ടാമതും മുഖ്യമന്ത്രിക്കസേര ലഭിക്കുന്നതിനെതിരെ കരുനീക്കിയ മുന്‍ മുഖ്യമന്ത്രി ബിപ്ലവ് കുമാര്‍ ദേബിന്റെ ക്യാമ്പ് വിമത നീക്കങ്ങളുമായി മണിക് സാഹയ്ക്ക് പിറകെ തന്നെയുണ്ടാവും എന്ന സൂചനകളാണ് അഗര്‍ത്തലയില്‍ നിന്നും ലഭിക്കുന്നത്. തന്നെ കസേരയില്‍ നിന്നും പുറത്താക്കിയാണ് മണിക് സാഹയ്ക്ക് കേന്ദ്ര നേതൃത്വം മുഖ്യമന്ത്രിസ്ഥാനം നല്‍കിയത് എന്നത് ബിപ്ലബിന് എക്കാലത്തും അസ്വസ്ഥതയാണ്. കേന്ദ്രമന്ത്രി പ്രതിമ ഭൗമികിനെ മുന്പില് നിര്‍ത്തിയാണ് മണിക് സാഹയ്ക്ക് മുഖ്യമന്ത്രി സ്ഥാനം കിട്ടാതിരിക്കാന്‍ ബിപ്ലബ്കുമാര്‍ ദേബ് കളിച്ചത്. എന്നാല്‍ ബി.ജെ.പി. കേന്ദ്ര നേതൃത്വത്തിന്റെ തീരുമാനത്തെ വെല്ലുവിളിക്കാന്‍ കഴിയാത്ത സാഹചര്യത്തില്‍ വഴങ്ങുകയായിരുന്നു എന്നാണ് വാര്‍ത്ത.
Social Media
ശൈലജട്ടീച്ചറുടെ വ്യാജവീഡിയോ വിവാദം…ഇത് ചെറുത്, രാജ്യത്തെ വലിയ “വ്യാജ വ...
April 22, 2024
10 ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ഇന്ത്യമുന്നണി മുന്നിലെത്തുമെന്ന “ദൈനിക് ഭ...
April 16, 2024
Categories
latest news
ബിപ്ലവിന്റെ കരുനീക്കം തകര്‍ത്ത്, മണിക് സാഹയ്ക്ക് നറുക്ക്
Social Connect
Editors' Pick
‘ഇന്ത്യ സഖ്യം’ 300 സീറ്റുകൾ നേടുമെന്ന് ഡികെ ശിവകുമാർ
May 17, 2024