ഒരു കോടി രൂപയോളം തട്ടിപ്പു നടത്തിയെന്ന കേസിൽ പൊലീസുകാരൻ പ്രതി. ഒറ്റപ്പാലം സ്റ്റേഷനിലെ രവി ശങ്കറിനെതിരെയാണ് പരാതി. ഷെയർ മാർക്കറ്റിൽ നിക്ഷേപിക്കാനെന്ന് പറഞ്ഞ് ഒരു കോടി രൂപയോളം തട്ടിയെന്നാണ് കേസ്. പാങ്ങോട്, നെടുമങ്ങാട് സ്റ്റേഷനുകളിലാണ് പൊലീസുകാരനെതിരെ പരാതി ലഭിച്ചിരിക്കുന്നത്. സുഹൃത്തുക്കളിൽ നിന്നും നാട്ടുകാരിൽ നിന്നും പണം തട്ടിയെന്നാണ് പരാതിയിൽ പറയുന്നത്. പണം വാങ്ങിയ ആദ്യ നാളുകളിൽ ലാഭവിഹിതം തന്നിരുന്നു. എന്നാൽ പണമോ പലിശയോ ലഭിക്കുന്നില്ലെന്നാണ് പരാതി. മെഡിക്കൽ അവധിയിലുള്ള രവി ശങ്കർ എവിടെയാണെന്നറിയില്ലെന്നാണ് ഒറ്റപ്പാലം പൊലീസ് പറയുന്നത്.
Social Media
ശൈലജട്ടീച്ചറുടെ വ്യാജവീഡിയോ വിവാദം…ഇത് ചെറുത്, രാജ്യത്തെ വലിയ “വ്യാജ വ...
April 22, 2024
10 ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ഇന്ത്യമുന്നണി മുന്നിലെത്തുമെന്ന “ദൈനിക് ഭ...
April 16, 2024
Categories
kerala
ഒരു കോടി രൂപയോളം തട്ടിപ്പു നടത്തിയെന്ന കേസിൽ പൊലീസുകാരൻ പ്രതി
Social Connect
Editors' Pick
വിവാദ ഡ്രൈവർ യദുവിനെതിരെ യുവ നടി
May 03, 2024