Categories
latest news

കോൺഗ്രസിന്റെയും ഭാരത് ജോഡോ യാത്രയുടെയും ട്വിറ്റർ പോസ്റ്റുകൾ തടയാൻ കോടതി ഉത്തരവ്

പകർപ്പവകാശ മാനദണ്ഡങ്ങൾ ലംഘിച്ചുവെന്നാരോപിച്ച് കോൺഗ്രസിന്റെയും ഭാരത് ജോഡോ യാത്രയുടെ പ്രചാരണത്തിന്റെയും ഹാൻഡിലുകൾ താൽക്കാലികമായി തടയാൻ ട്വിറ്ററിന് ബെംഗളൂരു കോടതി തിങ്കളാഴ്ച നിർദ്ദേശം നൽകി. രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയുടെ വീഡിയോകളിൽ സൂപ്പർഹിറ്റ് ചിത്രമായ കെജിഎഫ് രണ്ടിലെ ഗാനങ്ങൾ കോൺഗ്രസ് ഉപയോഗിച്ചുവെന്ന് ആരോപിച്ച് ബെംഗളൂരു ആസ്ഥാനമായുള്ള മ്യൂസിക് ലേബൽ എംആർടി മ്യൂസിക് നൽകിയ പരാതിയെ തുടർന്നാണ് കോടതി നടപടി .

https://twitter.com/INCIndia/status/1579838167217188865?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1579838167217188865%7Ctwgr%5Ec33837c891bcf50c8840cb1d55b0c47d3baae067%7Ctwcon%5Es1_c10&ref_url=https%3A%2F%2Fwww.indiatoday.in%2F

രണ്ട് ഹാൻഡിലുകളിൽ നിന്നും മൂന്ന് ലിങ്കുകൾ നീക്കം ചെയ്യാൻ ട്വിറ്ററിനോട് കോടതി നിർദ്ദേശിച്ചു, കൂടാതെ കോൺഗ്രസിന്റെയും ഭാരത് ജോഡോ യാത്രയുടെയും ട്വിറ്റർ ഹാൻഡിലുകൾ ബ്ലോക്ക് ചെയ്യാനും കോടതി ഉത്തരവിട്ടു. കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധി, ജയറാം രമേഷ്, സുപ്രിയ ശ്രീനേറ്റ് എന്നിവർക്കെതിരെയും എംആർടി മ്യൂസിക്പകർപ്പവകാശ ലംഘനത്തിന് കേസ് ഫയൽ ചെയ്തിരുന്നു.

thepoliticaleditor
Spread the love
English Summary:

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick