Categories
latest news

ചണ്ഡീഗഢ്‌ വിമാനത്താവളത്തിന്‌ സര്‍ദാര്‍ ഭഗത്‌സിങിന്റെ പേര്‌ നല്‍കി

ചണ്ഡീഗഢിലെ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പേര് ഷഹീദ് ഭഗത് സിംഗ് ഇന്റർനാഷണൽ എയർപോർട്ട് എന്ന് പുനർനാമകരണം ചെയ്തു.

വിമാനത്താവളത്തിൽ നടന്ന പരിപാടിയിൽ കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ മുഖ്യാതിഥിയായി. പഞ്ചാബ് ഗവർണർ ബൻവാരിലാൽ പുരോഹിത്, ഹരിയാന ഗവർണർ ബന്ദാരു ദത്താത്രേയ, കേന്ദ്രമന്ത്രി വികെ സിംഗ്, പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാൻ, ഹരിയാന ഉപമുഖ്യമന്ത്രി ദുഷ്യന്ത് ചൗട്ടാല, ഹരിയാന ആഭ്യന്തരമന്ത്രി അനിൽ വിജ്, ചണ്ഡീഗഡ് എംപി കിരൺ ഖേർ എന്നിവരും ചടങ്ങിൽ പങ്കെടുത്തു.

thepoliticaleditor

ഭഗത്സിങ്ങിനുള്ള ആദരസൂചകമായി വിമാനത്താവളത്തിന് ഭഗത് സിംഗിന്റെ പേര് നൽകുമെന്ന് ഞായറാഴ്ച ‘മൻ കി ബാത്ത്’ റേഡിയോ പ്രക്ഷേപണത്തിനിടെ പ്രധാനമന്ത്രി മോദി പ്രഖ്യാപിച്ചിരുന്നു. ഭഗത് സിംഗിന്റെ 115-ാം ജന്മവാർഷികം ബുധനാഴ്ച ആഘോഷിക്കുകയാണ്.

Spread the love
English Summary:

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick