നടന് ഗിന്നസ് പക്രുവിന്റെ കാര്‍ തിരുവല്ലയിൽ വച്ച് അപകടത്തില്‍പ്പെട്ടു. ഗിന്നസ് പക്രു സഞ്ചരിച്ച ഇന്നോവ കാറും, കൊറിയര്‍ സര്‍വ്വീസ് ലോറിയും തമ്മിലാണ് കൂട്ടിയിടിച്ചത്. സംഭവത്തിൽ ആര്‍ക്കും പരിക്കുകള്‍ ഇല്ല. തിരുവല്ല ബൈപാസില്‍ മഴുവങ്ങാടുചിറയ്ക്കു സമീപം ബൈപാസിലെ പാലത്തില്‍ ഇന്നുച്ചയോടെയായിരുന്നു അപകടം. തിരുവനന്തപുരത്തു നിന്നും എറണാകുളത്തേക്കു പോയ ഗിന്നസ് പക്രു വിന്റെ ഇന്നോവയില്‍ ചെങ്ങന്നൂര്‍ ഭാഗത്തേക്കു പോയ കൊറിയര്‍ സര്‍വീസ് ലോറി മറ്റൊരു വാഹനത്തെ ഓവര്‍ടേക്ക് ചെയ്തപ്പോള്‍ ഇടിയുകയായിരുന്നു.
Social Media
ശൈലജട്ടീച്ചറുടെ വ്യാജവീഡിയോ വിവാദം…ഇത് ചെറുത്, രാജ്യത്തെ വലിയ “വ്യാജ വ...
April 22, 2024
10 ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ഇന്ത്യമുന്നണി മുന്നിലെത്തുമെന്ന “ദൈനിക് ഭ...
April 16, 2024
Categories
kerala