കോഴിക്കോട് ജില്ലയിലെ ഫറോക്കിൽ പതിനഞ്ചുകാരിയെ സമപ്രായക്കാരായ രണ്ടുപേർ പീഡിപ്പിച്ചെന്ന് പരാതി. പീഢിപ്പിക്കുന്നതിന്റെ ദൃശ്യങ്ങൾ ഇവരുടെ ഒപ്പം ഉണ്ടായിരുന്ന പതിനൊന്നുകാരൻ പകർത്തിയെന്നും പറയുന്നു. പെൺകുട്ടിയുടെ മൊഴിയിൽ നല്ലളം പൊലീസ് കേസെടുത്തിട്ടുണ്ട്.
കൗൺസിലിങിനിടെയാണ് പെൺകുട്ടി പീഡന വിവരം പുറത്തു പറഞ്ഞത്. ഒരാഴ്ച മുൻപാണ് സംഭവം .കുറ്റാരോപിതരായ കുട്ടികളോട് ചൊവ്വാഴ്ച ചൈൽഡ് വെൽഫെയർ കമ്മിറ്റിക്കു മുന്നിൽ ഹാജരാകാൻ ആവശ്യപ്പെട്ട് രക്ഷിതാക്കൾക്ക് നോട്ടീസ് നൽകി.













