ന്യൂ ജെൻ സിനിമകളിലെ പ്രമുഖ നടൻ ദീപക് പറമ്പോലും നടി അപർണ ദാസും വിവാഹിതരായി. ഗുരുവായൂരിൽ വച്ചുനടന്ന ചടങ്ങിൽ കുടുംബാംഗങ്ങളും അടുത്ത സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്. 2010-ൽ ‘മലർവാടി ആർട്സ് ക്ലബ്’ എന്ന ചിത്രത്തിലൂടെയാണ് ദീപക് സിനിമയിൽ വരുന്നത്. ഈ മാസം റിലീസ് ചെയ്ത് ‘വർഷങ്ങൾക്ക് ശേഷം’ എന്ന ചിത്രത്തിലും ദീപക് അഭിനയിച്ചിട്ടുണ്ട്
2018ൽ പുറത്തിറങ്ങിയ “ഞാൻ പ്രകാശനി”ലൂടെയാണ് അപർണ ദാസ് അഭിനയരംഗത്തെത്തുന്നത്. ‘മനോഹരം’ എന്ന ചിത്രത്തിലെ താരത്തിന്റെ അഭിനയം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. മനോഹരത്തിൽ അപർണയ്ക്കൊപ്പം ദീപകും പ്രധാനകഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു.

തട്ടത്തിൻ മറയത്ത്, തിര, ഡി കമ്പനി, കുഞ്ഞിരാമായണം, രക്ഷാധികാരി ബൈജു, വിശ്വവിഖ്യാതരായ പയ്യന്മാർ, ക്യാപ്റ്റൻ, ബി.ടെക്ക്, കണ്ണൂർ സ്ക്വാഡ് തുടങ്ങിയ ചിത്രങ്ങളിലും ദീപക് പ്രധാന വേഷത്തിലെത്തിയിരുന്നു. കഴിഞ്ഞ ഫെബ്രുവരിയിൽ തീയേറ്ററുകളിലെത്തിയ വിജയചിത്രമായ മഞ്ഞുമ്മൽ ബോയ്സിൽ താരത്തിന്റെ പ്രകടനവും എടുത്തുപറയേണ്ടതായിരുന്നു.