Categories
latest news

ചൈനയില്‍ പുരുഷന്‍മാരില്‍ പുതിയൊരു ഭ്രമം പടരുന്നു…

പുരുഷന്‍മാരില്‍ സ്ത്രീകളെ അതിശയിപ്പിക്കുന്ന മേക്കപ്പ് ഭ്രമത്തിനു പുറമേ
യുവാക്കള്‍ക്കിടയില്‍ ഡേറ്റിങും അതിന് പ്രത്യേക ദിവസം കുടുംബത്തിലെ മുതിര്‍ന്നവര്‍ തന്നെ അനുവദിക്കുന്ന അവസ്ഥയും ഇപ്പോള്‍ വ്യാപകമാണെന്നും പറയുന്നു

Spread the love

കമ്മ്യൂണിസ്റ്റ് പാര്‍ടിയുടെ കര്‍ക്കശ ഭരണത്തിന്റെ ലോകമായ ചൈനയില്‍ ഇതു വരെയില്ലാത്തൊരു ഭ്രമം അവിടുത്തെ യുവാക്കളില്‍ പടരുന്നതായി വാര്‍ത്ത. സൗത്ത് ചൈന മോണിങ് പോസ്റ്റ് ആണ് ഇത് വിശദമായി റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

ലോകമെമ്പാടും കാണുന്ന ഒരു പ്രത്യേകതയാണ് സ്ത്രീകളുടെ മേക്കപ്പ് ഭ്രമം. മേക്കപ്പിട്ട് സുന്ദരികളാവാനുള്ള മോഹം ലോകത്തിലെ സ്ത്രീസഹജമായ സ്വഭാവമാണ്. എന്നാല്‍ ചൈനയില്‍ യുവാക്കളിലാണ് കലശലായ മേക്കപ്പ് ഭ്രമവും സൗന്ദര്യവര്‍ധക വസ്തുക്കളുടെ ഉപയോഗവും പടര്‍ന്നിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്.

thepoliticaleditor

ചൈനയിലെ യുവതലമുറ പുരുഷന്‍മാര്‍ സ്ത്രീകളെ വെല്ലുന്ന രീതിയില്‍ മേക്കപ്പിട്ട് നടക്കാന്‍ തിടുക്കം കാണിക്കുകയും അതിനായി മേക്കപ്പ് സാധനങ്ങള്‍ വാങ്ങാന്‍ ധാരാളം പണം ചെലവഴിക്കുകയും ചെയ്യുന്നു എന്നാണ് പറയുന്നത്. പൊതുവെ മുതലാളിത്താനുകൂല മനോഭാവമായ സ്‌റ്റൈലിങ്ങും ഫാഷന്‍ ഭ്രമവും എല്ലാം കമ്മ്യൂണിസ്റ്റ് ചൈനയിലെ യുവതലമുറ ആര്‍ത്തിയോടെ സ്വായത്തമാക്കുന്നു എന്നാണ് ഈ പുതിയ പ്രവണത നല്‍കുന്ന സൂചന. യുവാക്കള്‍ക്കിടയില്‍ ഡേറ്റിങും അതിന് പ്രത്യേക ദിവസം കുടുംബത്തിലെ മുതിര്‍ന്നവര്‍ തന്നെ അനുവദിക്കുന്ന അവസ്ഥയും ഇപ്പോള്‍ വ്യാപകമാണെന്നും പറയുന്നു.

പുരുഷ മേക്കപ്പ് പ്രേമികളുടെ കുതിപ്പിന് സാക്ഷ്യം വഹിക്കുന്ന ലോകത്തിലെ ഏറ്റവും വലിയ രാജ്യം ചൈനയായി മാറുകയാണ് എന്ന് മാധ്യമ റിപ്പോർട്ട് വിലയിരുത്തുന്നു. ചൈനയിലെ യുവാക്കൾ തങ്ങളുടെ ഡേറ്റിംഗ് തന്ത്രത്തിൻ്റെ ഭാഗമായി മേക്കപ്പിലേക്കും മേക്ക് ഓവറിലേക്കും കൂടുതലായി തിരിയുന്നു. മേക്കപ്പിനുള്ള ആവേശത്തിൽ പുരുഷന്മാർ സ്ത്രീകളെ മറികടക്കുന്ന തരത്തിലാണത്രെ കാര്യങ്ങൾ. റൊമാൻ്റിക് പങ്കാളികളെ ആകർഷിക്കാനുള്ള പുരുഷന്മാരുടെ ആഗ്രഹമാണ് ഈ പ്രവണതയ്ക്ക് പിന്നിലെ പ്രേരകശക്തി എന്ന് വിലയിരുത്തൽ ഉണ്ട്. രൂപഭംഗി വർദ്ധിപ്പിക്കുന്നതിനുള്ള ഒരു മാർഗമായി മേക്കപ്പ് ചൈനീസ് യുവാക്കൾ കാണുന്നു.

മേക്കപ്പ്, മേക്ക് ഓവര്‍ വിപണയിലെ മാറ്റം ആ രംഗത്തെ തൊഴില്‍ വിപണിയിലും വലിയ കുതിപ്പുണ്ടാക്കിയിട്ടുണ്ടത്രേ. നേരത്തെ മേക്കപ്പിനോ മേക്ക് ഓവറിനോ ഉള്ള കണ്‍സള്‍ട്ടേഷന്‍ ഫീസ് 50-60 യുവാന്‍ ആയിരുന്നിടത്ത് ഇപ്പോള്‍ 200 യുവാന്‍ ആയി ഉയര്‍ന്നുകഴിഞ്ഞിരിക്കുന്നു.

ഗ്രാമീണ മേഖലയിലാണത്രേ സൗന്ദര്യവര്‍ധനയ്ക്ക് ഡിമാന്‍ഡ് കൂടുതല്‍. ഡേറ്റിങും വര്‍ധിച്ച രീതയില്‍ ഉണ്ട്. കുടുംബത്തിലെ അവിവാഹിതരായ പുരുഷന്‍മാര്‍ക്കായി മുതിര്‍ന്നവര്‍ പലപ്പോഴും ഡേറ്റിങ് ദിവസം തന്നെ നിശ്ചയിച്ച് അനുവദിക്കുന്ന അവസ്ഥ ജിയാങ്‌സി പോലുള്ള ഗ്രാമീണ പ്രവിശ്യകളില്‍ ഉണ്ടെന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നു. മേക്കപ്പ് ചെയ്യാനുളള പുരുഷന്‍മാരുടെ അപ്പോയിന്റ്‌മെന്റുകള്‍ ക്രമാധികം വര്‍ധിച്ചുവരുന്നതായി ആര്‍ടിസ്റ്റുകള്‍ പറയുന്നു.

ചില ദിവസങ്ങള്‍ക്കുള്ള പ്രാധാന്യവും ചൈനയില്‍ വര്‍ധിച്ചു വരുന്നുണ്ടത്രേ. അതില്‍ പ്രധാനം ചാന്ദ്ര പുതുവല്‍സരദിനം ആണ്. ഒരാഴ്ച നീളുന്ന ചാന്ദ്രപുതുവല്‍സര അവധി ദിനങ്ങളില്‍ മേക്കപ്പ് ചെയ്ത് സുന്ദരന്‍മാരായി മാറാന്‍ യുവാക്കളുടെ തിരക്കാണെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

പുരുഷന്മാർ തങ്ങളുടെ നിറത്തെയും പുരികത്തെയും കുറിച്ച് കൂടുതൽ ബോധവാന്മാരാകുന്നുവെന്ന് ഗുവാങ്‌ഡോംഗ് പ്രവിശ്യയിൽ നിന്നുള്ള വനിതയായ മേക്കപ്പ് ആർട്ടിസ്റ്റ് കൊക്കോ നിരീക്ഷിക്കുന്നു. ചിലർ ഹെയർസ്റ്റൈലിംഗ് ആവശ്യപ്പെടുന്നുണ്ടെന്നും മേക്കപ്പ് ധരിക്കുന്നത് അവരുടെ ആത്മവിശ്വാസം വർധിപ്പിക്കുന്നുവെന്ന് അവർ പറയുന്നതായും കൊക്കോ വ്യക്തമാക്കുന്നു.

ഹെയര്‍ സ്റ്റൈലിങിലും വസ്ത്രധാരണത്തിലും തലയില്‍ തൊപ്പി ധരിക്കുന്ന ശീലത്തിലുമെല്ലാം ചൈനീസ് യുവാക്കള്‍ അഭൂതപൂര്‍വ്വമായ താല്‍പര്യമാണ് കാണക്കുന്നതെന്ന് കൊക്കോ ഉദാഹരണ സഹിതം വിശദീകരിക്കുന്നുണ്ട്.
പുതിയ ലോകക്രമത്തില്‍ ആഡംബര ഭ്രമം കമ്മ്യൂണിസ്റ്റ് ജീവിതശൈലി നിലനില്‍ക്കുന്നതായി സങ്കല്‍പിക്കപ്പെടുന്ന ചൈനീസ് സമൂഹത്തില്‍ പോലും വര്‍ധിച്ച സ്വാധീനം ചെലുത്തുകയാണെന്നും ചൈനീസ് സമൂഹത്തിലെ പുതുതലമുറയുടെ ജീവിത മനോഭാവം മാറുകയാണെന്നും ഈ റിപ്പോര്‍ട്ടുകള്‍ സൂചന നല്‍കുന്നുണ്ട്.

Spread the love
English Summary:

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick