Categories
kerala

‘എക്സിക്കുട്ടൻ’ ഇനി ഇല്ല…രജീന്ദ്രകുമാർ ഓർമയിലേക്ക്

മാതൃഭൂമി പത്രത്തിലെ ‘എക്സിക്കുട്ടൻ’ എന്ന കാർട്ടൂൺ പംക്തിയിലൂടെ ശ്രദ്ധേയനായ കാർട്ടൂണിസ്റ്റ് രജീന്ദ്രകുമാർ (59) അന്തരിച്ചു. മാതൃഭൂമി കോഴിക്കോട് ഓഫീസില്‍ പരസ്യവിഭാഗത്തില്‍ സെക്ഷന്‍ ഓഫീസറാണ്. ദീർഘനാളായി അർബുദ രോഗബാധിതനായി ചികിത്സയിലായിരുന്നു. സംസ്കാരം നാളെ രാവിലെ പത്ത് മണിക്ക് മാങ്കാവ് ശ്മാശാനത്തിൽ.

കണ്ണൂർ ജില്ലയിലെ കൂത്തുപറമ്പ് മാങ്ങാട്ടിടം സ്വദേശിയായ കെ.ടി.ഗോപിനാഥിന്റെയും സി.ശാരദയുടെയും മകനാണ്. ഭാര്യ മിനി. മക്കള്‍: മാളവിക, ഋഷിക.
അന്താരാഷ്ട്ര പുരസ്കാരങ്ങളടക്കം നിരവധി അംഗീകാരങ്ങൾ നേടിയിട്ടുണ്ട്. റൊമാനിയ, ബ്രസീല്‍, തുര്‍ക്കി എന്നിവിടങ്ങളില്‍ നടന്ന അന്താരാഷ്ട്ര കാർട്ടൂൺ മത്സരങ്ങളിൽ പുരസ്‌കാരം നേടിയിട്ടുണ്ട്.

thepoliticaleditor
Spread the love
English Summary:

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick