• Home
  • kerala
  • കൊച്ചി ഷേണായീസ് തിയേറ്ററിൽ കേരള സ്റ്റോറിക്ക് വൻ ബുക്കിങ്…ഷോകളുടെ എണ്ണം ഇരട്ടിയാക്കി

കൊച്ചി ഷേണായീസ് തിയേറ്ററിൽ കേരള സ്റ്റോറിക്ക് വൻ ബുക്കിങ്…ഷോകളുടെ എണ്ണം ഇരട്ടിയാക്കി

വൻ വിവാദമുയർത്തിയ ഹിന്ദി ചിത്രമായ ‘ദി കേരള സ്റ്റോറി’യ്ക്ക് കേരളത്തിൽ മികച്ച തുടക്കം. സംസ്ഥാനത്തൊട്ടാകെ 30 സ്‌ക്രീനുകളിലാണ് കേരള സ്റ്റോറി പ്രദർശിപ്പിക്കുന്നത്. ഭൂരിപക്ഷം തിയേറ്ററുകളിലും ആദ്യദിവസം ഹൗസ് ഫുൾ ഷോകളാണ് നടന്നത് എന്നാണ് പുറത്തുവരുന്ന കണക്കുകൾ. എറണാകുളത്തും തിരുവനന്തപുരത്തും ചിത്രത്തിന്റെ ഷോകൾ ഹൗസ് ഫുളായിരുന്നുവെന്ന് തിയേറ്റർ ഉടമകൾ പറയുന്നു.

കൊച്ചി ഷേണായീസ് തിയേറ്ററിൽ ബുക്കിംഗ് ആധിക്യം കാരണം ഷോകളുടെ എണ്ണം മൂന്നിൽ നിന്നും ആറായി വർദ്ധിപ്പിച്ചു. കൊച്ചിയിൽ രണ്ടു തിയേറ്ററുകൾ കൂടി കേരള ഷോ പ്രദർശിപ്പിക്കാൻ മുന്നോട്ടു വന്നിട്ടുണ്ട്. ഒബ്റോൺ മാൾ, സെൻട്രൽ മാൾ എന്നിവിടങ്ങളിലെ തിയേറ്ററുകളിൽ കേരള സ്റ്റോറിയ്ക്ക് പുതിയ ഷോകൾ ആരംഭിച്ചു. തിരുവനന്തപുരത്ത് ഏരിയൽപ്ലെക്‌സ് മൾട്ടിപ്ലക്‌സിൽ മാത്രമാണ് നിലവിൽ കേരള സ്റ്റോറി പ്രദർശിപ്പിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *