Categories
latest news

ബേലൂര്‍ ചന്നകേശവ രഥോല്‍സവത്തിലെ ഖുറാന്‍ പാരായണച്ചടങ്ങ് നിര്‍ത്തണം-ഭീഷണിയുമായി വി.എച്ച്.പി, ബജ്‌റംഗ് ദള്‍

ഈ ക്ഷേത്രത്തിന് മൈസൂര്‍ സുല്‍ത്താനായിരുന്ന ടിപ്പു സുല്‍ത്താന്‍ കൈയ്യയച്ച് സംഭാവനകളും അമൂല്യമായ വസ്തുക്കളും നല്‍കിയിരുന്നതായി രേഖകളുണ്ട്

Spread the love

കര്‍ണാടകത്തിലെ ചരിത്ര പ്രസിദ്ധമായ ബേലൂര്‍ ചന്ന കേശവ ക്ഷേത്രത്തിലെ രഥോല്‍സവത്തോടനുബന്ധിച്ച് നൂറ്റാണ്ടുകളായി നടത്താറുള്ള മതസൗഹാര്‍ദ്ദപ്രതീകമായ ഖുറാന്‍ പാരായണച്ചടങ്ങ് ഇത്തവണ പറ്റിലെന്ന് വിശ്വ ഹിന്ദു പരിഷത്ത്, ബജ്‌റംഗ് ദള്‍ എന്നീ തീവ്ര ഹിന്ദുത്വ സംഘടനകള്‍. നിയമസഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി സര്‍വ്വ മേഖലയിലും ന്യൂനപക്ഷ വിദ്വേഷം പരസ്യമായി പ്രകടിപ്പിച്ച് ഹിന്ദുവികാരം ഉയര്‍ത്തിവിടാനുള്ള തന്ത്രത്തിന്റെ ഭാഗമാണിതെന്ന് വ്യക്തമാകുന്നു. ഹിന്ദു വികാരം വ്രണപ്പെടുന്നു എന്ന് കണ്ടെത്തിയതിനാലാണ് ഈ ആവശ്യമെന്ന് സംഘടനകള്‍ വാദിക്കുന്നു. ഏപ്രില്‍ നാലിനും അഞ്ചിനുമാണ് രഥോല്‍സവം നടക്കുന്നത്.

മതസൗഹാര്‍ദ്ദത്തിന്റെ മനോഹര ചിഹ്നമെന്നോണം തുടരുന്ന ആചാരം ആണ് ഖുറാന്‍ സൂക്തങ്ങള്‍ വായിച്ചു കൊണ്ട് രഥോല്‍സവം തുടങ്ങുക എന്നത്. കര്‍ണാടകയിലെ ഹാസന്‍ ജില്ലയിലെ ശത നൂറ്റാണ്ടുകള്‍ പഴക്കമുള്ള ആരാധനാ കേന്ദ്രമാണ് ചന്നകേശവ ക്ഷേത്രം.

thepoliticaleditor

തെക്കേ ഇന്ത്യയിലെ ഏറ്റവും ചരിത്ര പ്രാധാന്യമുള്ള ക്ഷേത്രങ്ങളില്‍ ഒന്നാണ് ബേലൂരിലെത്. മറ്റൊന്ന് ഹാസനു സമീപത്തുള്ള ഹൊയ്‌സാലേശ്വര ക്ഷേത്രമാണ്.
ചന്നകേശവ ക്ഷേത്രത്തിന്റെ ചരിത്രത്തില്‍ മതസൗഹാര്‍ദ്ദത്തിന്റെ പല ഓര്‍മകളും അടങ്ങിയിട്ടുണ്ടെന്ന് ചരിത്രകാരന്‍മാര്‍ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. ഈ ക്ഷേത്രത്തിന് മൈസൂര്‍ സുല്‍ത്താനായിരുന്ന ടിപ്പു സുല്‍ത്താന്‍ കൈയ്യയച്ച് സംഭാവനകളും അമൂല്യമായ വസ്തുക്കളും നല്‍കിയിരുന്നതായി രേഖകളുണ്ട്. ന്യൂനപക്ഷങ്ങള്‍ക്കെതിരായ വിദ്വേഷനീക്കമെന്ന നിലയില്‍ ടിപ്പുസുല്‍ത്താന്‍ വിരുദ്ധ പ്രചാരണം കര്‍ണാടകത്തിലെ തീവ്രഹിന്ദുഭ്രാന്തന്‍മാര്‍ തുടങ്ങിയിട്ട് കാലമേറെയായി. ടിപ്പു സുല്‍ത്താനെ ബഹുമാനിക്കുന്നവര്‍ക്കെതിരെ നീങ്ങണമെന്ന് പരസ്യമായി പ്രസംഗിച്ച് കര്‍ണാടകത്തില്‍ വിദ്വേഷതരംഗമുയര്‍ത്താന്‍ ബിജെപി ദേശീയ നേതൃനിരയിലുള്ളവര്‍ പോലും തയ്യാറായ സാഹചര്യം ഉണ്ട്.

Spread the love
English Summary: hinduthwa organisations against quran recital in channakesava temple

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick