Categories
latest news

“നടപടിയുടെ മിന്നല്‍ വേഗം ഞെട്ടിപ്പിക്കുന്നത്”

രാഹുല്‍ ഗാന്ധിയുടെ ലോക്‌സഭാംഗത്വം റദ്ദായതായി ലോക്‌സഭാ സെക്രട്ടറിയറ്റ് ഇറക്കിയ വിജ്ഞാപന നടപടിയുടെ അമിത വേഗം ജനാധിപത്യലോകത്തെ ഞെട്ടിപ്പിക്കുന്നതെന്ന് കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍ പ്രതികരിച്ചു. ട്വിറ്ററിലായിരുന്നു തരൂരിന്റെ പ്രതികരണം.

മോദി സര്‍ക്കാരിന്റെ അജണ്ടയാണ് രാഹുലിനെതിരായ നടപടിയെന്ന് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍ പ്രതികരിച്ചു.

thepoliticaleditor

ഇന്നലെ സൂറത്ത് കോടതി രാഹുല്‍ഗാന്ധിയെ രണ്ടു വര്‍ഷത്തേക്ക് തടവിന് ശിക്ഷിച്ചിരുന്നുവെങ്കിലും അപ്പീല്‍ പോകുന്നതിനുള്ള സാവകാശം നല്‍കാനായി 30 ദിവസത്തെ ജാമ്യം അനുവദിക്കുകയും ചെയ്തിരുന്നു. മേല്‍ക്കോടതിയില്‍ അപ്പീല്‍ പോകാന്‍ കോടതി തന്നെ സൗമനസ്യം അനുവദിച്ചിട്ടും അതിനൊന്നും അനുവദിക്കാതെ മിന്നല്‍ വേഗത്തിലാണ് രാഹുലിനെ അയോഗ്യനാക്കിയെന്ന വിജ്ഞാപനം ഇറക്കി ഉപതിരഞ്ഞെടുപ്പു നടപടികള്‍ക്ക് തുടക്കം കുറിച്ചിരിക്കുന്നത്. രാഹുല്‍ ഗാന്ധിയെ ഇനി മുന്‍ എം.പി. ആയി കണക്കാക്കണം എന്ന നിര്‍ദ്ദേശം കേന്ദ്രസര്‍ക്കാര്‍ എല്ലാ ഔദ്യോഗിക കേന്ദ്രങ്ങള്‍ക്കും നല്‍കിക്കഴിഞ്ഞിട്ടുണ്ട്.

Spread the love
English Summary: express speed in rahul gandhi disqualification

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick