Categories
latest news

തലച്ചോറിൽ രക്തസ്രാവം: ബോംബെ ജയശ്രീയെ ലണ്ടനിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

ലോക പ്രശസ്ത കർണാടക സംഗീതജ്ഞയും സിനിമാ പിന്നണി ഗായികയുമായ ബോംബെ ജയശ്രീയെ മസ്തിഷ്ക രക്തസ്രാവത്തെ തുടർന്ന് ലണ്ടനിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നില ഗുരുതരമല്ലെന്നു സൂചനയുണ്ട്. എന്നാൽ ഒരു താക്കോൽദ്വാര ശസ്ത്രക്രിയക്ക് അവരെ വിധേയയാക്കുന്നുണ്ടെന്ന് കുടുംബത്തോട് അടുത്തവർ പറയുന്നതായി “ദ ഹിന്ദു” റിപ്പോര്‍ട്ട് ചെയ്തു. ഹോട്ടൽമുറിയിൽ അബോധാവസ്ഥയിൽ‌ കണ്ടെത്തിയ ജയശ്രീയെ പെട്ടെന്ന് ആശുപത്രിയിലേക്കു മാറ്റുകയായിരുന്നു.

വെള്ളിയാഴ്ച വൈകിട്ട് ലിവർപൂൾ യൂണിവേഴ്സിറ്റിയിലെ യോക്കോ ലെനൻ സെന്ററിൽ നടക്കുന്ന സംഗീതപരിപാടിക്കാണ് ജയശ്രീ ഇംഗ്‌ളണ്ടിൽ എത്തിയത്.

thepoliticaleditor

മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെന്നും സ്ഥിതി മെച്ചപ്പെടുമെന്ന് പ്രതീക്ഷിക്കുന്നതായും അടുപ്പക്കാർ പറഞ്ഞതായും റിപ്പോർട്ട് ഉണ്ട്.

Spread the love
English Summary: bombay jayashree hospitalised in londan

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick