Categories
kerala

കേരളത്തിൽ കോവിഡ് ബാധയിൽ ഒരു മരണം കൂടി… മരിച്ചത് കണ്ണൂർ ജില്ലക്കാരൻ

കേരളത്തിൽ കോവിഡ് ബാധയിൽ ഒരു മരണം കൂടി. മുഴപ്പിലങ്ങാട് സ്വദേശിയായ 86 വയസ്സുകാരന്റെ മരണമാണ് കോവിഡ് മൂലമെന്നു സ്ഥിരീകരിച്ചത്. ഈ മാസം 22നു സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. കോവിഡിനൊപ്പം മറ്റു രോഗങ്ങളും ഉണ്ടായിരുന്നുവെന്ന് ഡിഎംഒ ഡോ.നാരായണ നായിക്ക് പറഞ്ഞു. കോവിഡ് പ്രോട്ടോക്കോൾ അനുസരിച്ച് മൃതദേഹം പയ്യാമ്പലത്ത് സംസ്കരിച്ചു. ഒൻപതു മാസത്തിനു ശേഷമാണ് കണ്ണൂരിൽ കോവിഡ് മരണം റിപ്പോർട്ട് ചെയ്തത്.

Spread the love
English Summary: ONE MORE COVID DEATH IN KERALA

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick