Categories
kerala

പ്രതിപക്ഷം നടുത്തളത്തിലിറങ്ങി, ചോദ്യോത്തരവേള സസ്പെൻഡ് ചെയ്തു

രണ്ടു രൂപ ഇന്ധനസെസ് ഏർപ്പെടുത്തിയതിനെതിരെ നിയമസഭയിൽ പ്രതിപക്ഷം നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചു . നികുതി പിൻവലിക്കില്ലെന്ന് ഇന്നലെ ധനമന്ത്രി നിയമസഭയിൽ പ്രഖ്യാപിച്ചിരുന്നു. എംഎൽഎ ഹോസ്റ്റലിൽനിന്ന് കാൽനടയായാണ് പ്രതിപക്ഷ എംഎൽഎമാർ നിയമസഭയിലേക്കെത്തിയത്. പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും യുഡിഎഫ് നേതാക്കളും പ്രതിഷേധത്തിനു നേതൃത്വം നൽകി. പ്രതിഷേധത്തെ തുടർന്ന് ചോദ്യോത്തരവേള സസ്പെൻഡ് ചെയ്തു. നിയമസഭാ സമ്മേളനം ഇന്ന് ഇടക്കാലത്തേക്ക് പിരിയും. ഇനി വീണ്ടും 27 -നാണ് സമ്മേളനം പുനരാംഭിക്കുക.

Spread the love
English Summary: OPPOSITION PROTEST IN KERALA ASSEMBLY

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick