Categories
latest news

ഭൂകമ്പം: മരണം 15,000…എര്‍ദോഗന്റെ പ്രതികരണത്തിനെതിരെ വന്‍ ജനരോഷം, ട്വിറ്റര്‍ ബ്ലോക്ക് ചെയ്ത് സര്‍ക്കാര്‍

തിങ്കളാഴ്ച തുര്‍ക്കിയിലും സിറിയയിലും സംഭവിച്ച വന്‍ ഭൂകമ്പത്തിന്റെയും തുടര്‍ചലനങ്ങളുടെയും ഫലമായി ഇരു രാജ്യങ്ങളിലുമായി മരിച്ചവരുടെ സംഖ്യ 15,000 ആയി ഉയര്‍ന്നതായി വാര്‍ത്താ ഏജന്‍സിയായ എ.എഫ്.പി.യുടെ ഏറ്റവും പുതിയ റിപ്പോര്‍ട്ടില്‍ പറയുന്നു. പരിക്കേറ്റവരുടെ എണ്ണം 40,000 ആയി. സിറിയയില്‍ മൂന്ന് ലക്ഷം പേര്‍ വീട് നഷ്ടപ്പെട്ടവരായി മാറി പലയിടങ്ങളിലും അലയാന്‍ നിര്‍ബന്ധിതരായി.

തുര്‍ക്കിയില്‍ പ്രസിഡണ്ട് തയ്യിബ് എര്‍ദോഗനെതിരെ വന്‍ ജനകീയ പ്രതിഷേധം ഉണ്ടായിരിക്കയാണെന്ന് മാധ്യമങ്ങള്‍ പറയുന്നു. എല്ലാം ഭദ്രമാണെന്ന രീതിയില്‍ എര്‍ദോഗന്‍ നടത്തിയ ആദ്യ പ്രതികരണത്തില്‍ പിഴവുണ്ടായി എന്ന് ഇപ്പോള്‍ അദ്ദേഹം സമ്മതിച്ചുവത്രേ.

thepoliticaleditor

ഭൂകമ്പത്തിന് ശേഷം, രക്ഷാപ്രവർത്തകർ എത്താൻ വൈകിയതിനെക്കുറിച്ചും കൃത്യസമയത്ത് ദുരിതാശ്വാസ സാമഗ്രികൾ ലഭിക്കാത്തതിനെക്കുറിച്ചും പല പ്രദേശങ്ങളിലുമുള്ള ആളുകൾ പരാതിപ്പെട്ടപ്പോൾ സർക്കാർ അവഗണന കാണിക്കുകയാണ് ചെയ്തത് എന്നാണ് വിമർശനം. എല്ലാ ആളുകളെയും സഹായിക്കാൻ സർക്കാർ സാധ്യമായതെല്ലാം ചെയ്യുന്നുണ്ടെന്നും രാജ്യത്ത് ആരും ഭവനരഹിതരാകില്ലെന്നും ഇപ്പോൾ പ്രസിഡന്റ് എർദോഗൻ പറയുന്നുണ്ട് .

തുർക്കിയിൽ ട്വിറ്റർ ബ്ലോക്ക് ചെയ്‌ത്‌ സർക്കാർ

തുർക്കിയിൽ ട്വിറ്റർ ബ്ലോക്ക് ചെയ്തു. കഴിഞ്ഞ വർഷം ഒക്‌ടോബറിൽ തന്നെ സോഷ്യൽ മീഡിയയിലെ പ്രചാ രണത്തിനെതിരെ തുർക്കി സർക്കാർ ഒരു ബിൽ പാസാക്കിയിരുന്നു . ഇതനുസരിച്ച് സോഷ്യൽ മീഡിയ കമ്പനികൾ അവരുടെ സൈറ്റുകളിൽ നിന്ന് തുർക്കിയുമായി ബന്ധപ്പെട്ട തെറ്റായ വിവരങ്ങൾ നീക്കം ചെയ്തില്ലെങ്കിൽ അവർക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തും. രാജ്യത്ത് ആക്ഷേപകരമായ പോസ്റ്റുകളുടെ പേരിൽ ഇതുവരെ 18 പേരെ കസ്റ്റഡിയിലെടുക്കുകയും 5 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്.

Spread the love
English Summary: THURKI EARTHQUAKE UPDATES- HUGE ANGER AGAINST THURKI PRESIDENT ERDOGAN

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick