Categories
latest news

ജമ്മു-കാശ്മീര്‍ ഭരണകൂടത്തിനെതിരെ ഗുലാം നബി ആസാദ്…NEW DEVELOPMENT

ചെറിയ വീടുകളും കടകളും ഒഴിപ്പിച്ച് ഇടിച്ചു തകര്‍ക്കാനുള്ള ജമ്മു-കാശ്മീര്‍ ഭരണകൂടത്തിന്റെ കുടിയൊഴിപ്പിക്കല്‍ നീക്കത്തിനെതിരെ ഡെമോക്രാറ്റിക് ആസാദ് പാര്‍ടി ചെയര്‍മാന്‍ ഗുലാം നബി ആസാദ്. ഹര്‍ത്താലും കല്ലേറും സംസ്‌കാരം തിരിച്ചുവരാനാണോ സര്‍ക്കാര്‍ ആഗ്രഹിക്കുന്നതെന്ന് ആസാദ് ചോദിച്ചു. കുടിയൊഴിപ്പിക്കല്‍ ഒഴിവാക്കാനായി റവന്യൂ ഉദ്യോഗസ്ഥര്‍ക്ക് കൈക്കൂലി കൊടുക്കുകയാണ്. ഇത് അഴിമതിയുടെ കൂത്തരങ്ങാക്കുകയാണ് നാടിനെ. ഹര്‍ത്താല്‍-കല്ലേറ് സംസ്‌കാരം അവസാനിപ്പിക്കല്‍ എന്ന നല്ല കാര്യം സര്‍ക്കാര്‍ ചെയ്തിട്ടുണ്ട്. എന്നാല്‍ ഇപ്പോഴത്തെ കുടിയൊഴിപ്പിക്കല്‍ തുടര്‍ന്നാല്‍ ഹര്‍ത്താലിനും കല്ലേറിനും സാധ്യതയുണ്ട്. അതിന് ഉത്തരവാദി സര്‍ക്കാരായിരിക്കുകയും ചെയ്യും-ഗുലാം നബി പറഞ്ഞു.
“നേരത്തെ, ഹർത്താലിനും കല്ലേറിനും ഉത്തരവാദികൾ ജനങ്ങളായിരുന്നു, എന്നാൽ ഇപ്പോൾ, അതേ കാര്യം ആവർത്തിച്ചാൽ, സർക്കാരിന് നേരിട്ട് ഉത്തരവാദിത്തമുണ്ടാകും. സർക്കാർ നിഷേധാത്മകത പ്രചരിപ്പിക്കുന്നതിന് പകരം പോസിറ്റിവിറ്റി വർദ്ധിപ്പിക്കണം”– ആസാദ് പറഞ്ഞു. സമാധാനാന്തരീക്ഷം മുൻനിർത്തി സർക്കാർ അടിയന്തരമായി തീരുമാനമെടുക്കണമെന്നും പാവപ്പെട്ടവർക്കെതിരായ കുടിയൊഴിപ്പിക്കൽ നടപടി അവസാനിപ്പിക്കാൻ ഉത്തരവിടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
” അസംബ്ലി തിരഞ്ഞെടുപ്പ് വളരെക്കാലമായി നടക്കുന്നില്ല. തൊഴിലില്ലായ്മ വർധിക്കുന്നു, പണപ്പെരുപ്പം കുതിച്ചുയരുകയാണ്. ആളുകൾക്ക് സ്വന്തം രാജ്യത്ത് ഉറക്കമില്ലാത്ത രാത്രികൾ ഉണ്ട്”– ആസാദ് പറഞ്ഞു.

കുടിയൊഴിപ്പിക്കലില്‍ നിന്നും ബി.ജെ.പി.ക്കാരെ ഒഴിവാക്കുന്നു എന്ന ആരോപണത്തില്‍ കഴമ്പുണ്ടെങ്കില്‍ അത് സര്‍ക്കാരിനെ പ്രതികൂലമായി ബാധിക്കുമെന്നും തൊണ്ണൂറുകളിലെ സാഹചര്യത്തിലേക്ക് കാശ്മീര്‍ മാറിയേക്കുമെന്നും ഗുലാം നബി ആസാദ് അഭിപ്രായപ്പെട്ടു.

thepoliticaleditor
Spread the love
English Summary: GULAM NABI AZAD AGAINST ANTI ENCROACHMENT DRIVE OF JAMMU KASHMIR GOVT

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick