Categories
latest news

ഇന്ത്യയ്‌ക്ക്‌ ഒരു രണ്ടാം രാഷ്ട്രപിതാവ്‌ കൂടിയുണ്ടെന്ന്‌ സംഘികള്‍…

ദശാബ്ദങ്ങള്‍ക്കു മുമ്പ്‌ അന്നത്തെ ബി.ജെ.പി.യുടെ പരമോന്നത നേതാവ്‌ ലാല്‍ കിഷന്‍ അദ്വാനി മഹാത്മാ ഗാന്ധി രാഷ്ട്രപിതാവല്ലെന്നും രാഷ്ട്രത്തിന്റെ മഹാനായ പുത്രന്‍ മാത്രമാണെന്നും പരാമര്‍ശിച്ചത്‌ വലിയ രാഷ്ട്രീയ വിവാദമായിരുന്നു. മഹാത്മാ ഗാന്ധിയെ തമസ്‌കരിക്കാന്‍ ശ്രമിച്ചാലും പരാജയമാകുമെന്ന തിരിച്ചറിവില്‍ നിലവിലുളള ബി.ജെ.പി. ഉന്നതര്‍ ഗാന്ധിയെ ഏറ്റെടുക്കാന്‍ ശ്രമം നടക്കുന്ന കാലമാണിത്‌. ഇപ്പോള്‍ അവര്‍ക്ക്‌ ഗാന്ധിയെ വകവെച്ചു കൊടുത്തു കൊണ്ടുതന്നെ ചെറിയ ഭേദഗതി വരുത്താനാണ്‌ താല്‍പര്യം. നരേന്ദ്രമോദിയെ ഉയര്‍ത്തിക്കാട്ടുന്ന പ്രചാരകന്‍മാരുടെ പുതിയ ആഗ്രഹമാണ്‌ ഇപ്പോള്‍ പുറത്തുവരുന്നത്‌. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ രാജ്യത്തിന്റെ രണ്ടാം രാഷ്ട്ര പിതാവെന്ന് വിശേഷിപ്പിച്ച് പ്രസംഗിച്ചിരിക്കയാണ് മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിന്റെ ഭാര്യ അമൃത ഫഡ്നാവിസ്. നാഗ്പുരില്‍ എഴുത്തുകാരുടെ സംഘടന നടത്തിയ ചര്‍ച്ചയിലെ അഭിമുഖത്തിനിടെയായിരുന്നു അമ‍ൃതയുടെ പരാമര്‍ശം.

മോദി രാഷ്ട്ര പിതാവാണെന്നായിരുന്നു ആദ്യ അഭിപ്രായം. മഹാത്മ ഗാന്ധി ആരാണെന്ന ‌ചോദ്യം സദസ്സില്‍ നിന്ന് ഉയര്‍ന്നപ്പോയാണ് മോദിയും ഗാന്ധിയും ഇന്ത്യയുടെ രാഷ്ട്ര പിതാവാണെന്ന പരാമര്‍ശം നടത്തിയത്. ഇന്ത്യയ്ക്ക് രണ്ട് രാഷ്ട്ര പിതാക്കന്മാരുണ്ട്. മോദി പുതിയ ഇന്ത്യയുടെ പിതാവും മഹാത്മ ഗാന്ധി ആ കാലഘട്ടത്തിലെ പിതാവുമാണ്, അവര്‍ പറഞ്ഞു.

thepoliticaleditor

2019 ല്‍ ജന്മദിനാശംസകള്‍ നേര്‍ന്ന് അമൃത നടത്തിയ ട്വീറ്റിലും മോദിയെ രാഷ്ട്ര പിതാവെന്ന് വിശേഷിപ്പിച്ചതും വിവാദമായിരുന്നു.

Spread the love
English Summary: there is a second father of nation sanghi loyalist oppinion

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick