Categories
kerala

വിദ്വേഷപ്രസംഗത്തിനെതിരെ സർക്കാർ പ്രവർത്തിച്ചില്ലെങ്കിൽ കോടതിയലക്ഷ്യ നടപടി നേരിടേണ്ടി വരും-സുപ്രീം കോടതി

വിദ്വേഷ പ്രസംഗവുമായി ബന്ധപ്പെട്ട കേസുകളിൽ മതം നോക്കാതെ കേസെടുക്കാൻ യുപി, ഉത്തരാഖണ്ഡ്, ഡൽഹി പൊലീസുകൾക്ക് സുപ്രീം കോടതി നിർദേശം നൽകി. വിദ്വേഷപ്രസംഗത്തിനെതിരെ സർക്കാർ പ്രവർത്തിച്ചില്ലെങ്കിൽ കോടതിയലക്ഷ്യ നടപടികൾ നേരിടേണ്ടി വരുമെന്നും കോടതി ഓർമിപ്പിച്ചു. വിദ്വേഷ പ്രസംഗങ്ങളിൽ മതം നോക്കാതെ നടപടി എടുക്കാൻ പൊലീസിന് ബാധ്യതയുണ്ടെന്ന് കോടതി പറഞ്ഞു..

‘‘ഇത് 21–ാം നൂറ്റാണ്ടാണ്. മതത്തിന്റെ പേരിൽ നാം എവിടെ എത്തി നിൽക്കുന്നു ?‌ ഇന്ത്യ മതനിരപേക്ഷ സ്വഭാവമുള്ള രാജ്യമാണെന്ന് ഭരണഘടന വ്യക്തമാക്കിയിട്ടുണ്ട്. വിദ്വേഷ പ്രസംഗങ്ങളിൽ കേസെടുക്കാൻ പരാതി ലഭിക്കുന്നതുവരെ കാത്തിരിക്കേണ്ടതില്ല. വിദ്വേഷ പ്രസംഗം മതനിരപേക്ഷ രാജ്യത്തിന് ചേർന്നതല്ല.’’– സുപ്രീം കോടതി വ്യക്തമാക്കി.

thepoliticaleditor
Spread the love
English Summary: SUPREME COURT AGAINST HATE SPEECH

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick