ഏതാനും മാസം മുൻപ് വിവാഹിതരായ മലയാളിയായ പ്രശസ്ത തെന്നിന്ത്യൻ താരം നയൻതാരയ്ക്കും തമിഴ് സിനിമാ സംവിധായകൻ വിഘ്നേഷ് ശിവനും ഇരട്ട ആൺകുഞ്ഞുങ്ങൾ പിറന്നു. ഉയിർ(ജീവൻ), ഉലഗം(ലോകം ) എന്നിങ്ങനെയാണ് ഇവർക്ക് പേര് ഇട്ടതെന്നും ട്വിറ്ററിലൂടെ ശിവൻ വെളിപ്പെടുത്തി. ദമ്പതികൾ നവജാതശിശുക്കൾക്കൊപ്പമുള്ള ചിത്രങ്ങൾ പങ്കിടുകയും ചെയ്തു. വാടക ഗര്‍ഭ പാത്രത്തിലൂടെയാണ് കുഞ്ഞുങ്ങള്‍ പിറന്നതെന്നാണ് സൂചന.
സംവിധായകൻ തന്റെ ട്വീറ്റിൽ ഇങ്ങനെ പറഞ്ഞു: “ഞാനും നയനും അമ്മയും അപ്പയും ആയി. ഞങ്ങൾ ഇരട്ട ആൺകുഞ്ഞുങ്ങളാൽ അനുഗ്രഹിക്കപ്പെട്ടിരിക്കുന്നു. നിങ്ങളുടെ എല്ലാ അനുഗ്രഹങ്ങളും വേണം.”
തമിഴ്‌നാട്ടിലെ മഹാബലിപുരത്തെ പഞ്ചനക്ഷത്ര ഹോട്ടലിൽ വച്ച് ജൂൺ 9 ന് ദക്ഷിണേന്ത്യൻ പരമ്പരാഗത ചടങ്ങിലാണ് നയൻതാരയും ശിവനും വിവാഹിതരായത്.













