• Home
  • world
  • “ഒട്ടും പേടിക്കേണ്ട അടുത്തത് നീ തന്നെ”… റുഷ്‌ദിയെ പിന്തുണച്ചതിന് ജെ.കെ റൗളിങിന് വധഭീഷണി

“ഒട്ടും പേടിക്കേണ്ട അടുത്തത് നീ തന്നെ”… റുഷ്‌ദിയെ പിന്തുണച്ചതിന് ജെ.കെ റൗളിങിന് വധഭീഷണി

സൽമാൻ റുഷ്‌ദിയ്‌ക്ക് നേരെ വധശ്രമത്തെ അപലപിച്ച്‌ ട്വിറ്ററിൽ എഴുതിയ മറ്റൊരു പ്രശസ്ത എഴുത്തുകാരിയ്‌ക്ക് നേരെയും വധഭീഷണി. ആഗോള പ്രശസ്‌ത കഥാകൃത്ത് ജെ.കെ റൗളിംഗിനാണ് ട്വിറ്ററിലൂടെ വധഭീഷണി ലഭിച്ചത്. സൽമാൻ റുഷ്‌ദിയ്‌ക്ക് നേരെ നടന്ന ആക്രമണത്തെ അപലപിച്ച് ജെ.കെ റോളിംഗ് ട്വിറ്ററിൽ കുറിച്ച പോസ്‌റ്റിന് മറുപടിയായാണ് വധഭീഷണിയെത്തിയത്. കുട്ടികൾക്ക് ഏറെ പ്രിയങ്കരമായ ലോകപ്രശസ്‌തമായ ഹാരിപോട്ടർ സീരീസിന്റെ സ്രഷ്‌ടാവാണ് ജെ.കെ റോളിംഗ്. സൽമാൻ റുഷ്‌ദിയുടെ ആക്രമണത്തെ കുറിച്ച് അപലപിച്ച ശേഷം അദ്ദേഹത്തിന് വേഗം സുഖമാകട്ടെ എന്ന കുറിപ്പിന് ചുവട്ടിലാണ് ഒരാൾ ഒട്ടും പേടിക്കേണ്ട അടുത്തത് നീ തന്നെ. എന്ന് വധഭീഷണി മുഴക്കിയത്. ഭീഷണി സന്ദേശം എഴുതിയയാൾ സൽമാൻ റുഷ്‌ദിയെ ആക്രമിച്ച ഹാദി മറ്റാറെ പ്രകീർത്തിച്ച് മറ്റൊരു സന്ദേശവും കുറിച്ചു. ഒരു ഷിയ പോരാളിയാണെന്നും അയത്തുള‌ള ഖൊമൈനിയുടെ ഫത്‌വ അനുസരിക്കുകയാണ് ഹാദി ചെയ്‌തതെന്നും ഇതിൽ പറയുന്നു. സംഭവത്തിൽ പൊലീസിൽ എഴുത്തുകാരി പരാതിപ്പെട്ടിട്ടുണ്ട്. പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. എന്നാൽ വിവാദമായ പോസ്‌റ്റ് ട്വിറ്റർ പിൻവലിക്കാത്തതിനെ റൗളിംഗ് വിമർശിച്ചു.

Leave a Reply

Your email address will not be published. Required fields are marked *