• Home
  • kerala
  • നടി മാലാ പാർവതിയുടെ അമ്മ ഡോ. കെ ലളിത അന്തരിച്ചു

നടി മാലാ പാർവതിയുടെ അമ്മ ഡോ. കെ ലളിത അന്തരിച്ചു

നടി മാലാ പാർവതിയുടെ അമ്മയും പ്രശസ്ത ഗൈനക്കോളജിസ്റ്റുമായ ഡോ. കെ ലളിത അന്തരിച്ചു. 85 വയസായിരുന്നു. പട്ടം എസ് യു ടി ആശുപത്രിയിൽ ഇന്ന് പുലർച്ചെയായിരുന്നു അന്ത്യം. ഫേസ്ബുക്കിലൂടെ മാലാ പാർവതി തന്നെയാണ് മരണവിവരം അറിയിച്ചത്.കരളിലെ അർബുദത്തിന് ജൂലായ് പന്ത്രണ്ട് മുതൽ ചികിത്സയിലായിരുന്നു.

എസ് എ ടി ആശുപത്രി റിട്ട. പ്രൊഫസറും വകുപ്പുമേധാവിയുമായിരുന്നു ഡോ. ലളിത. അന്തരിച്ച സി വി ത്രിവിക്രമനാണ് ഭർത്താവ്. മക്കൾ: ലക്ഷ്മി മനു എസ് കുമാരൻ, മാലാ പാർവതി.
സംസ്കാരം വൈകിട്ട് അഞ്ചിന് ശാന്തികവാടത്തിൽ നടക്കും.

Leave a Reply

Your email address will not be published. Required fields are marked *