• Home
  • kerala
  • മലയാള സിനിമയുടെ പൊന്നമ്മയുടെ പുതിയ ചിത്രം പങ്കുവെച്ച് നടി ഊര്‍മിള ഉണ്ണി

മലയാള സിനിമയുടെ പൊന്നമ്മയുടെ പുതിയ ചിത്രം പങ്കുവെച്ച് നടി ഊര്‍മിള ഉണ്ണി

മലയാള സിനിമയുടെ മുഖശ്രീകളിലൊന്നായിരുന്നു മാതൃത്വത്തിന്റെ വൈകാരികത മുഴുവന്‍ നിറച്ച അഭിനയത്തിലൂടെ അമ്മക്കഥാപാത്രങ്ങളുടെ മാതൃകയായിത്തീര്‍ന്ന കവിയൂര്‍ പൊന്നമ്മ. എന്നാല്‍ പുതുതലമുറ സിനിമകളില്‍ അമ്മമാര്‍ക്കെല്ലാം ചെറുപ്പമാകുന്ന ട്രെന്‍ഡ് വന്നതോടെ കവിയൂര്‍ പൊന്നമ്മ സ്‌ക്രീനില്‍ നിന്നും ഏതാണ്ട് അപ്രത്യക്ഷയായി. എങ്കിലും മലയാളിയുടെ ഓര്‍മയുടെ വെള്ളിത്തിരയില്‍ പൊന്നമ്മ ഉണ്ട്. അവര്‍ ഇപ്പോള്‍ എങ്ങിനെയിരിക്കുന്നു എന്ന് നടി ഊര്‍മിള ഉണ്ണി സമൂഹമാധ്യത്തിലൂടെ പങ്കുവെച്ച ഫോട്ടായിലൂടെ ലോകം അറിയുന്നു. പൊന്നമ്മയെ സന്ദര്‍ശിച്ച ശേഷം ഊര്‍മിള ഉണ്ണി പങ്കുവെച്ച ചിത്രമാണ് വാല്‍സല്യനിധിയായ അമ്മക്കഥാപാത്രനടിയുടെ ഇപ്പോഴത്തെ രൂപം മലയാളിക്കു മുന്നില്‍ തെളിയിച്ചത്. ‘‘പ്രിയപ്പെട്ട പൊന്നമ്മചേച്ചിയെ കാണാൻ പോയി. പഴയ ചിരിയും, സ്നേഹവും ഒക്കെയുണ്ട്.’’ കവിയൂർ പൊന്നമ്മയുമൊത്തുമുള്ള ചിത്രം പങ്കുവച്ച് ഊർമിള ഉണ്ണി കുറിച്ചു. ആരാധകർ ഈ ചിത്രം ഏറ്റെടുത്തിരിക്കുകയാണ്.
കവിയൂർ പൊന്നമ്മ അഭിനയിച്ച പുതിയ ചിത്രങ്ങൾ റിലീസിന് തയാറെടുക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *