• Home
  • latest news
  • പത്ത്‌ ജില്ലകളില്‍ നാളെ വിദ്യാലയങ്ങള്‍ക്ക്‌ അവധി

പത്ത്‌ ജില്ലകളില്‍ നാളെ വിദ്യാലയങ്ങള്‍ക്ക്‌ അവധി

തീവ്രമഴയും പ്രളയസമാന നാശനഷ്ടങ്ങളും തുടരുന്ന സാഹചര്യത്തില്‍ പത്ത്‌ ജില്ലകളില്‍ പ്രൊഫഷണല്‍ സ്ഥാപനങ്ങള്‍ അടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക്‌ അവധി പ്രഖ്യാപിച്ചു. അതാത്‌ ജില്ലാ കളക്ടര്‍മാരാണ്‌ അവധി പ്രഖ്യാപിച്ചിട്ടുള്ളത്‌. ബുധനാഴ്‌ചത്തെ എം.ജി. സര്‍വ്വകലാശാലാ പരീക്ഷകള്‍ എല്ലാം മാറ്റി വെക്കുകയും ചെയ്‌തിട്ടുണ്ട്‌.

വയനാട്‌, കോഴിക്കോട്‌, മലപ്പുറം, തൃശ്ശൂര്‍, എറണാകുളം, ഇടുക്കി, കോട്ടയം, ആലപ്പുഴ, പത്തനംതിട്ട, പാലക്കാട്‌ എന്നീ ജില്ലകളിലാണ്‌ അവധി പ്രഖ്യാപിച്ചത്‌. എം.ജി സര്‍വ്വകലാശാലയുടെത്‌ ഒഴികെയുള്ള പരീക്ഷകളെല്ലാം മുന്‍കൂട്ടി നിശ്ചയിച്ച പ്രകാരം നടക്കുമെന്നും അറിയിപ്പുണ്ട്‌.

Leave a Reply

Your email address will not be published. Required fields are marked *