• Home
  • kerala
  • എറണാകുളം ജില്ലയിൽ നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി, കോട്ടയത്തും ആലപ്പുഴയിലും മഴ രൂക്ഷം

എറണാകുളം ജില്ലയിൽ നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി, കോട്ടയത്തും ആലപ്പുഴയിലും മഴ രൂക്ഷം

എറണാകുളം ജില്ലയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിൽ ന പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ (ഓഗസ്റ്റ് 02) ചൊവ്വാഴ്ച്ച അവധി ആയിരിക്കുമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.

ജലനിരപ്പ് വർധിക്കാൻ സാധ്യത; ആലപ്പുഴയിൽ ജാഗ്രതാ നിർദ്ദേശം

പത്തനംതിട്ട ജില്ലയില്‍ വ്യാപകമായി മഴ തുടരുന്നതിനാല്‍ പമ്പ, മണിമല നദികളില്‍ ജലനിരപ്പ് അപകട നിലയ്ക്ക് മുകളിൽ എത്തി.

കുട്ടനാട്, അപ്പര്‍ കുട്ടനാട് മേഖലകളില്‍ ജലനിരപ്പ് ക്രമാതീതമായി വര്‍ധിക്കാന്‍ സാധ്യതയുണ്ട്. നദികളുടെ ഇരു കരകളിലും താമസിക്കുന്നവരും പൊതുജനങ്ങളും ജാഗ്രത പാലിക്കണമെന്നും നദികളില്‍ ഇറങ്ങുന്നത് ഒഴിവാക്കണമെന്നും ദുരന്തനിവാരണ അതോറിറ്റി ചെയര്‍മാന്‍ കൂടിയായ ജില്ലാ കളക്ടര്‍ അറിയിച്ചു.

കോട്ടയത്തെ മലയോര മേഖലയിൽ വീണ്ടും ശക്തമായ മഴ പെയ്തു തുടങ്ങി. മൂന്നിലവിൽ വെള്ളം കയറുകയാണ്. വീണ്ടും ഉരുൾപൊട്ടിയെന്ന് സംശയം ഉയരുന്നുണ്ട്.

ഈരാറ്റുപേട്ടയിലെ കടകളിൽ വെള്ളം കയറി തുടങ്ങി. വാകക്കാട് മേഖലയിൽ തോട് കരകവിഞ്ഞ് റോഡിലേക്ക് വെള്ളം ഒഴുകുന്നതായി റിപ്പോർട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *