Categories
kerala

മുല്ല ഒമറിന്റെ വാഹനം താലിബാൻ ‘കുഴിച്ചെടുത്തു’…

2001 ലെ യുഎസ് ആക്രമണത്തെ തുടർന്ന് രക്ഷപ്പെടാനായി താലിബാൻ സ്ഥാപകൻ മുല്ല ഒമർ ഉപയോഗിച്ച കാർ താലിബാൻ ഭരണകൂടം വീണ്ടെടുത്തു. യുഎസ് സൈന്യത്തിന്റെ കണ്ണിൽ പെടാതെ കുഴിച്ചിട്ട വാഹനമാണ് കഴിഞ്ഞ ദിവസം താലിബാൻ ഭരണകൂടം കുഴിച്ചെടുത്തത്. ഏതാണ്ട് രണ്ടു പതിറ്റാണ്ടിലധികം മണ്ണിനടിയിലായിരുന്നു വാഹനം.

വാഹനത്തിന് കാര്യമായ കേടുപാടുകളില്ലെന്നാണ് റിപ്പോർട്ട്.
വാഹനത്തിന് ഇപ്പോഴും യാതൊരു തകരാറുമില്ല. മുൻവശത്ത് ചെറുതായി കേടുപാടുകൾ സംഭവിച്ചിട്ടുണ്ടെന്നു മാത്രമേയുള്ളൂ’ – സാബൂൾ പ്രവിശ്യയിലെ അധികൃതരെ ഉദ്ധരിച്ച് എഎഫ്പി റിപ്പോർട്ട് ചെയ്തു.

thepoliticaleditor

യുഎസ് സൈന്യം മുല്ല ഒമറിന്റെ വാഹനം പിടിച്ചെടുക്കുന്നത് തടയാനാണ് ആരെയും അറിയിക്കാതെ ഇത് കുഴിച്ചിട്ടതെന്നാണ് താലിബാന്റെ വിശദീകരണം. വാഹനം കുഴിച്ചെടുക്കുന്ന ദൃശ്യം താലിബാൻ പുറത്തുവിട്ടിട്ടുണ്ട്. ചരിത്ര സ്മാരകമെന്ന നിലയിൽ മുല്ല ഒമറിന്റെ വാഹനം കാബൂളിലെ നാഷനൽ മ്യൂസിയത്തിൽ പ്രദർശിപ്പിക്കാനാണ് താലിബാന്റെ നീക്കം.

സാബൂൾ പ്രവിശ്യയിലെ ഒരു ഗ്രാമത്തിലാണ് മുല്ല ഒമറിന്റെ വെള്ള ടൊയോട്ട കൊറോള പ്ലാസ്റ്റിക്കിൽ ‍പൊതിഞ്ഞ് കുഴിച്ചിട്ടിരുന്നത്. താലിബാൻ നേതാവ് അബ്ദുൽ ജബ്ബാർ ഒമാറിയായിരുന്നു വാഹനം ഒളിപ്പിച്ചത്. അദ്ദേഹം തന്നെയാണ് വാഹനം കുഴിച്ചെടുക്കാനും നിർദ്ദേശം നൽകിയത്.

1996 മുതൽ 2001വരെ അഫ്ഗാൻ ഭരിച്ച വ്യക്തിയാണ് താലിബാൻ തലവനായ മുല്ല ഒമർ. കാണ്ടഹാർ പ്രവിശ്യയിലെ ഖക്രെസ് ജില്ലയിലുള്ള ചായി ഹിമ്മത് ഗ്രാമത്തിൽ 1960ലാണ് ഒമർ ജനിച്ചത്. മുല്ല ഒമറിന്റെ മരണവുമായി ബന്ധപ്പെട്ട് പല കാലങ്ങളിലായി വ്യത്യസ്തങ്ങളായ ഒട്ടേറെ അഭ്യൂഹങ്ങൾ പ്രചരിച്ചിരുന്നെങ്കിലും, 2013 ഏപ്രിലിൽ അദ്ദേഹം മരിച്ചതായി തൊട്ടടുത്ത വർഷം ജൂലൈയിൽ താലിബാൻ സ്ഥിരീകരിച്ചു.

Spread the love
English Summary: Taliban Excavate Mullah Omar's car

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick