Categories
kerala

എൻഎസ്എസ് മുൻ പ്രസിഡണ്ട് പി.എൻ.നരേന്ദ്രനാഥൻ നായർ അന്തരിച്ചു

എൻഎസ്എസ് മുൻ പ്രസിഡണ്ട് അഡ്വ. പി.എൻ.നരേന്ദ്രനാഥൻ നായർ (80) അന്തരിച്ചു. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്നു ചെങ്ങന്നൂരിൽ ആശുപത്രിയിൽ ചികിത്സയിൽ ഇരിക്കവേ പുലർച്ചെ 5 മണിയോടെയായിരുന്നു അന്ത്യം. സംസ്കാരം ബുധനാഴ്ച പത്തനംതിട്ടയിൽ നടത്തും . ആരോഗ്യസ്ഥിതി മോശമായതോടെ ഇന്നലെ വൈകിട്ട് ആയിരുന്നു ആശുപത്രിയിൽ എത്തിച്ചത് .

നാലു തവണ എൻഎസ്എസ് പ്രസിഡന്റ് സ്ഥാനത്തേക്കു തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. ദീർഘകാലം എന്‍എസ്എസ് പത്തനംതിട്ട യൂണിയന്‍ പ്രസിഡന്റ്, എന്‍എസ്എസ് ബോര്‍ഡ് ഓഫ് ഡയറക്ടേഴ്സ് അംഗം, ട്രഷറര്‍ എന്നീ നിലകളിലും പ്രവർത്തിച്ചു.

thepoliticaleditor

ഭാര്യ: കെ.രമാഭായി. മക്കള്‍: നിര്‍മല, മായ. മരുമക്കള്‍: ശിവശങ്കരൻ നായർ (തിരുവല്ല)‍, ജസ്റ്റിസ് കെ.ഹരിപാൽ (കേരള ഹൈക്കോടതി).

Spread the love
English Summary: P N NARENDRANATHAN NAIR PASSED AWAY

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick