Categories
kerala

പ്രമുഖ ഗാന്ധിയൻ പി. ഗോപിനാഥൻ നായർ അന്തരിച്ചു

സ്വാതന്ത്ര്യ സമര സേനാനിയും പ്രമുഖ ഗാന്ധിയനുമായ പി. ഗോപിനാഥൻ നായർ വിടവാങ്ങി. മറ്റന്നാൾ നൂറ് വയസ് പൂ‌ർത്തിയാകാനിരിക്കെയാണ് നെയ്യാറ്റിൻകരയിലെ സ്വകാര്യ ആശുപത്രിയിൽ വച്ച് അന്ത്യം സംഭവിച്ചത്. 1922 ജൂലായ് ഏഴിന് എം.പദ്മനാഭ പിള‌ളയുടെയും ജാനകിയമ്മയുടെയും മകനായി നെയ്യാറ്റിൻകരയിലാണ് ഗോപിനാഥൻ നായരുടെ ജനനം. പഠനകാലത്ത് ഗാന്ധിജിയെ നേരിൽക്കണ്ട ഗോപിനാഥൻ നായർ സ്വാതന്ത്ര്യ സമര പ്രസ്ഥാനത്തിൽ ആകൃഷ്‌ടനായി. കോളേജ് കാലത്ത് സ്വാതന്ത്ര്യ സമരത്തിൽ സജീവമായി പങ്കെടുത്തു. ക്വി‌റ്റ് ഇന്ത്യാ സമരത്തിൽ പങ്കെടുത്ത് ജയിൽവാസം അനുഷ്‌ടിച്ചു. ഗാന്ധി ‌സ്‌മാരകനിധിയുടെ അദ്ധ്യക്ഷനായി ദീർഘനാൾ പ്രവർത്തിച്ചിട്ടുള‌ള അദ്ദേഹത്തിന് രാജ്യം 2016ൽ പത്മശ്രീ നൽകി ആദരിച്ചു. 1995 മുതൽ 2000 വരെ ഗാന്ധിയൻ സേവാഗ്രാമ അദ്ധ്യക്ഷനായി. പഞ്ചാബിൽ ഹിന്ദു-സിഖ് സംഘർഷമുണ്ടാപ്പോഴും മാറാട് കലാപ സമയത്തും സമാധാന ശ്രമങ്ങൾക്ക് സജീവമായി രംഗത്തുണ്ടായിരുന്നയാളാണ് അദ്ദേഹം.

Spread the love

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick