Categories
kerala

ബിനോയ്‌ കോടിയേരിയും ബിഹാര്‍ യുവതിയും തമ്മിലുളള പിതൃത്വകേസ്‌ ഒത്തുതീര്‍ക്കുന്നു

ബിനോയ് കോടിയേരിക്കെതിരായ പിതൃത്വ കേസ് ഒത്തുതീർപ്പിലേക്ക് നീങ്ങുന്നു . ബിനോയിയും യുവതിയും ഉഭയസമ്മതപ്രകാരമാണ്‌ ഒത്തുതീര്‍പ്പ്‌ എന്നാണ്‌ വിവരം. ശക്തമായ സമ്മര്‍ദ്ദവും സാമ്പത്തികാനുകൂല്യ വാഗ്‌ദാനവുമാണ്‌ യുവതിയുടെ മനംമാറ്റത്തിന്‌ പിന്നിലെന്ന്‌ സൂചനയുണ്ട്‌. കുട്ടിയുടെ ഭാവി പരിഗണിച്ച് കേസ് അവസാനിപ്പിക്കുകയാണെന്ന് കാണിച്ച് ബിനോയിയും പരാതിക്കാരിയായ ബിഹാർ സ്വദേശിനിയും ബോംബെ ഹൈക്കോടതിയിൽ അപേക്ഷ നൽകിയതായി ഒരു സ്വകാര്യ ചാനൽ റിപ്പോർട്ട് ചെയ്യുന്നു. ക്രിമിനൽ കേസായതിനാൽ മറ്റ് വശങ്ങൾ കൂടി പരിഗണിക്കണമെന്ന് കോടതി അറിയിച്ചു. ബിനോയ് വിവാഹ വാഗ്ദ്ധാനം നൽകി പീഡിപ്പിച്ചന്ന് ആരോപിച്ച് ബീഹാറുകാരിയായ യുവതി 2019 ജൂൺ 13നാണ് ഓഷിവാര പൊലീസിൽ പരാതി നൽകിയത്. ബന്ധത്തിൽ തനിക്ക് ഒരു കുട്ടിയുണ്ടെന്നും യുവതി ആരോപിച്ചിരുന്നു. വ്യാജ പരാതിയാണെന്നും എഫ് ഐ ആർ റദ്ദാക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ട് നേരത്തെ ബിനോയ് കോടതിയെ സമീപിച്ചിരുന്നു. തുടർന്ന് ഡി എൻ എ പരിശോധന നടത്തിയിരുന്നു. ഈ ഫലം കഴിഞ്ഞ രണ്ട് വർഷമായി സീൽ ചെയ്ത കവറിൽ ബോംബെ ഹൈക്കോടതിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick