• Home
  • kerala
  • മുഖ്യമന്ത്രിക്കെതിരെ കാക്കനാട്ടെ പ്രതിഷേധം: വീഴ്‌ച വരുത്തിയതിന്‌ ഉദ്യോഗസ്ഥനെ സ്ഥലം മാറ്റി

മുഖ്യമന്ത്രിക്കെതിരെ കാക്കനാട്ടെ പ്രതിഷേധം: വീഴ്‌ച വരുത്തിയതിന്‌ ഉദ്യോഗസ്ഥനെ സ്ഥലം മാറ്റി

മുഖ്യമന്ത്രി പിണറായി വിജയന്റെ കൊച്ചി യാത്രക്കിടെ സുരക്ഷാവീഴ്ചയുണ്ടായ സംഭവത്തില്‍ മുഖ്യമന്ത്രിയുടെ സുരക്ഷാചുമതലയുണ്ടായിരുന്ന എളമക്കര സ്റ്റേഷനിലെ എസ്.എച്ച്.ഒ. ജി. സാബുവിനെ ആഭ്യന്തര വകുപ്പ് സ്ഥലം മാറ്റി. സംസ്ഥാന പൊലീസ് മേധാവി അനില്‍കാന്താണ് സ്ഥലം മാറ്റിക്കൊണ്ടുള്ള ഉത്തരവ് പുറപ്പെടുവിച്ചത്. വാടാനപ്പള്ളി സ്റ്റേഷനിലേക്കാണ് സാബുവിന് സ്ഥലംമാറ്റം നല്‍കിയിരിക്കുന്നത്. വാടാനപ്പള്ളി എസ്.എച്ച്.ഒ സനീഷിനെ എളമക്കര എസ്.എച്ച്.ഒ ആയി നിയമിക്കുകയും ചെയ്‌തു. സുരക്ഷാ വീഴ്ച വരുത്തിയതിനാലാണ് സ്ഥലംമാറ്റമെന്ന് ഉത്തരവിൽ പറഞ്ഞിട്ടില്ല.

കാക്കനാട് കഴിഞ്ഞ ദിവസമാണ് മുഖ്യമന്ത്രി യാത്രക്കിടെ പ്രതിഷേധവുമായി യൂത്ത് കോൺഗ്രസ് പ്രവർത്തകൻ എത്തിയത്. മുഖ്യമന്ത്രിയുടെ കാറിന് മുന്നിൽ ഇയാൾ ചാടിയതോടെ കാർ നിർത്തുകയായിരുന്നു. കരിങ്കൊടിയുമായി ചാടിയ പ്രവർത്തകൻ മുഖ്യമന്ത്രിയുടെ കാറിലെ ചില്ലിൽ പലവട്ടം കൈ കൊണ്ട് ഇടിക്കുകയും ചെയ്‌തിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *