• Home
  • kerala
  • യു ട്യൂബില്‍ നോക്കി വീട്ടില്‍ രഹസ്യമായി മുന്തിരി വൈനുണ്ടാക്കി സഹപാഠികള്‍ക്കു നല്‍കിയ സ്‌കൂള്‍ വിദ്യാര്‍ഥി കുടുങ്ങി

യു ട്യൂബില്‍ നോക്കി വീട്ടില്‍ രഹസ്യമായി മുന്തിരി വൈനുണ്ടാക്കി സഹപാഠികള്‍ക്കു നല്‍കിയ സ്‌കൂള്‍ വിദ്യാര്‍ഥി കുടുങ്ങി

വീട്ടിലിരുന്ന്‌ യൂട്യൂബ്‌ നോക്കി മുന്തിരിവൈനുണ്ടാക്കി സ്‌കൂളില്‍ സഹപാഠികള്‍ക്ക്‌ നല്‍കി 12-വയസ്സുകാരന്റെ പ്രവൃത്തി സ്‌കൂളിനെയും നാടിനെയും ഞെട്ടിച്ചു. വൈന്‍ കുടിച്ച ഒരു വിദ്യാര്‍ഥി ഛര്‍ദ്ദിച്ച്‌ അവശനായി ആശുപത്രിയിലായതോടെയാണ്‌ സംഭവം പുറം ലോകം അറിഞ്ഞത്‌. വെള്ളിയാഴ്‌ച രാവിലെ ചിറയിന്‍കീഴ്‌ മുരുക്കുംപുഴ വെയിലൂര്‍ ഗവ.ഹൈസ്‌കൂളിലാണ്‌ സംഭവം. വീട്ടില്‍ രക്ഷിതാക്കള്‍ വാങ്ങിക്കൊടുത്ത മുന്തിരി ഉപയോഗിച്ചായിരുന്നു കുട്ടിയുടെ വൈന്‍ തയ്യാറാക്കല്‍. യുട്യൂബ്‌ നോക്കി പരീക്ഷണം നടത്തിയെന്നാണ്‌ കുട്ടി പറഞ്ഞത്‌. വൈന്‍ കുടിച്ച്‌ ആശുപത്രിയിലായ കുട്ടിയുടെ രക്ഷിതാക്കള്‍ പൊലീസില്‍ പരാതിപ്പെട്ടതിനെ തുടര്‍ന്ന്‌ പൊലീസ്‌ സ്‌കൂളിലെത്തി വിശദാംശം ശേഖരിച്ചു. വൈന്‍ ഉണ്ടാക്കിയ കുട്ടിയുടെ രക്ഷിതാക്കളെ വിളിച്ചു വരുത്തി കാര്യങ്ങള്‍ ബോധ്യപ്പെടുത്തി ഉപദേശിച്ചു വിട്ടയച്ചതായി പൊലീസ്‌ പറഞ്ഞു.
ഇന്റര്‍നെറ്റും സ്‌മാര്‍ട്ട്‌ ഫോണും സൗകര്യപൂര്‍വ്വം കയ്യിലുള്ള സമകാല സാഹചര്യത്തില്‍ വിദ്യാര്‍ഥികള്‍ അതെല്ലാം ദുരുപയോഗപ്പെടുത്തുന്നതിന്റെ ഏറ്റവും പുതിയൊരു ഉദാഹരണമാണ്‌ ചിറയിന്‍കീഴിലുണ്ടായതെന്ന്‌ പറയാം.

Leave a Reply

Your email address will not be published. Required fields are marked *