• Home
  • kerala
  • ചിന്ത ജെറോം ഡി.വൈ.എഫ്‌.ഐ ജാഥാ മാനേജരായത്‌ അധാര്‍മികം…യുവജന കമ്മീഷന്‍ അധ്യക്ഷസ്ഥാനത്ത്‌ നിന്നും പുറത്താക്കണം-ഗവര്‍ണര്‍ക്ക്‌ പരാതി

ചിന്ത ജെറോം ഡി.വൈ.എഫ്‌.ഐ ജാഥാ മാനേജരായത്‌ അധാര്‍മികം…യുവജന കമ്മീഷന്‍ അധ്യക്ഷസ്ഥാനത്ത്‌ നിന്നും പുറത്താക്കണം-ഗവര്‍ണര്‍ക്ക്‌ പരാതി

സംസ്ഥാന യുവജന കമ്മീഷൻ ചെയർപേഴ്സൺ ചിന്താ ജെറോം ഡി വൈ എഫ് ഐയുടെ തെക്കൻ മേഖലാ ജാഥയുടെ മാനേജരായത് ധാർമികതയ്ക്ക് നിരക്കാത്തതെന്ന് ആരോപിച്ച് യൂത്ത് കോൺഗ്രസ്. സിവിൽ കോടതിക്കുള്ള അധികാരങ്ങൾ ഉള്ള കമ്മീഷൻ ചെയ്തത് നിയമവിരുദ്ധ പ്രവർത്തനമാണെന്ന് കാട്ടി സംഘടന ഗവർണർക്ക് പരാതി നൽകി. സംസ്ഥാന ജനറൽ സെക്രട്ടറി ബിനു ചുള്ളിയിൽ ആണ് പരാതി സമർപ്പിച്ചത്. സംസ്ഥാന യുവജന കമ്മീഷൻ എന്നത് സ്വതന്ത്ര നീതി നിർവ്വഹണ സ്ഥാപനമാണെന്നും എന്നാൽ ഭരിക്കുന്ന പാർട്ടിയുടെ കൊടിയും പിടിച്ച് ജാഥ നയിക്കുന്നത് നീതി ന്യായ വ്യവസ്ഥയോടുള്ള .വെല്ലുവിളിയാണെന്നും പരാതിയിൽ പറയുന്നു. ചെയർപേഴ്സൺ സ്ഥാനം ചിന്ത ജെറോം രാജിവെച്ച് ഒഴിയുന്നതാണ് അഭികാമ്യമെന്നും അല്ലെങ്കിൽ അവരെ പുറത്താക്കാൻ മുഖ്യമന്ത്രി ആർജ്ജവം കാട്ടണമെന്നും യൂത്ത് കോൺഗ്രസ് ആവശ്യപ്പെട്ടു. കഴിഞ്ഞ 28 നാണ് ഡിവൈഎഫ്ഐയുടെ മേഖലാ ജാഥകള്‍ ആരംഭിച്ചത്. സംസ്ഥാന സെക്രട്ടറി വി.കെ. സനോജ് ലീഡർ ആയ തെക്കൻ ജാഥയുടെ മാനേജരാണ് ചിന്ത ജെറോം.

Leave a Reply

Your email address will not be published. Required fields are marked *