കരുവന്നൂര്‍ സഹകരണ സംഘത്തില്‍ 38.75 കോടി രൂപ നിക്ഷേപം തിരികെ നല്‍കിയിട്ടുണ്ടെന്ന് സഹകരണ മന്ത്രി വി.എൻ.വാസവൻ. മരിച്ച ഫിലോമിനയ്ക്ക്, അവരുടെയും ഭര്‍ത്താവ് ദേവസിയുടെയും പേരിലുള്ള നിക്ഷേപത്തില്‍നിന്നും 4.60 ലക്ഷം രൂപ തിരികെ നല്‍കിയിരുന്നു. മകന്റെ ലിഗ്മന്റ് ചികിത്സാര്‍ത്ഥം പണം തിരികെ ചോദിച്ചപ്പോഴും നല്‍കി. ജൂണ്‍ 28ന് പണം ആവശ്യപ്പെട്ട് സമീപച്ചപ്പോഴാണ് നല്‍കാന്‍ കഴിയാതിരുന്നത്. ഇതു സംബന്ധിച്ച് ജോയിന്റ് റജിസ്ട്രാറുടെ റിപ്പോര്‍ട്ട് ലഭിച്ചിട്ടുണ്ട്. ഈ റിപ്പോര്‍ട്ട് പരിശോധിച്ച് നടപടി സ്വീകരിക്കുമെന്ന് മന്ത്രി പറഞ്ഞു. ജീവനക്കാര്‍ മോശമായി പെരുമാറിയെന്ന പരാതിയില്‍ അന്വേഷണം നടത്താന്‍ സഹകരണ സംഘം അഡിഷനല്‍ റജിസ്ട്രാറെ ചുമതലപ്പെടുത്തിയിട്ടുണ്ട്. റിപ്പോര്‍ട്ട് ലഭിച്ചാല്‍ കുറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടിയെടുക്കും.













