• Home
  • kerala
  • ബി.ജെ.പി. പ്രവര്‍ത്തകന്‍ ആശുപത്രിയില്‍ കുഴഞ്ഞുവീണു മരിച്ചു…സി.പി.എം.മര്‍ദ്ദിച്ചതാണ്‌ കാരണമെന്ന്‌ ബി.ജെ.പി

ബി.ജെ.പി. പ്രവര്‍ത്തകന്‍ ആശുപത്രിയില്‍ കുഴഞ്ഞുവീണു മരിച്ചു…സി.പി.എം.മര്‍ദ്ദിച്ചതാണ്‌ കാരണമെന്ന്‌ ബി.ജെ.പി

സി.പി.എം.-ബി.ജെ.പി. സംഘര്‍ഷത്തില്‍ പരിക്കേറ്റ യുവാവിന്‌ ആശുപത്രിയില്‍ കൂട്ടിരിക്കാനായി എത്തിയ സഹോദരന്‍ ആശുപത്രിക്കകത്ത്‌ കുഴഞ്ഞു വീണു മരിച്ചു. എന്നാല്‍ സി.പി.എം. മര്‍ദ്ദിച്ചതു കാരണം മരിച്ചു എന്ന്‌ ബി.ജെ.പി. ആരോപിച്ചു. പിണറായി പോലീസ്‌ സ്‌റ്റേഷന്‍ അതിര്‍ത്തിയിലുള്ള പാനുണ്ട എന്ന സ്ഥലത്തെ ബി.ജെ.പി. പ്രവര്‍ത്തകന്‍ ജിമ്‌നേഷ്‌ (32)ആണ്‌ മരിച്ചത്‌. പാനുണ്ടയില്‍ കൊടി തോരണങ്ങള്‍ നശിപ്പിച്ചതുമായി ബന്ധപ്പെട്ടു സിപിഎം – ബിജെപി പ്രവര്‍ത്തകര്‍ തമ്മില്‍ ഇന്നലെ വൈകിട്ടുണ്ടായ സംഘര്‍ഷത്തില്‍ പരുക്കേറ്റ സഹോദരന്‍ ജിഷ്ണുവിനോപ്പം ആശുപത്രിയില്‍ എത്തിയതായിരുന്നു ജിമ്‌നേഷ്.

സിപിഎമ്മുകാരുടെ മര്‍ദനം മൂലമാണ് മരണമെന്ന് ആര്‍എസ്എസ് ആരോപിച്ചു. എന്നാല്‍ കുഴഞ്ഞുവീണതാണെന്നാണ് പൊലീസ് പറയുന്നത്. മര്‍ദനമേറ്റവര്‍ക്ക് ആശുപത്രിയില്‍ കൂട്ടിരുന്നയാളാണ് ജിമ്‌നേഷ് എന്നും പൊലീസ് വ്യക്തമാക്കി. സംഭവ സ്ഥലത്ത് ജിമ്‌നേഷിനും മര്‍ദനമേറ്റിരുന്നതായി ബിജെപി ജില്ലാ പ്രസിഡന്റ് എന്‍.ഹരിദാസ് ആരോപിച്ചു.

Leave a Reply

Your email address will not be published. Required fields are marked *