• Home
  • kerala
  • മാണിവിഭാഗം കേരള കോണ്‍ഗ്രസിനെ തിരികെയെത്തിക്കണം…മനസ്സിലിരിപ്പുമായി കോണ്‍ഗ്രസിന്റെ രാഷ്ട്രീയ പ്രമേയം

മാണിവിഭാഗം കേരള കോണ്‍ഗ്രസിനെ തിരികെയെത്തിക്കണം…മനസ്സിലിരിപ്പുമായി കോണ്‍ഗ്രസിന്റെ രാഷ്ട്രീയ പ്രമേയം

ഇടതു മുന്നണിയിലേക്കു പോയ കേരള കോണ്‍ഗ്രസ്‌ എമ്മിനെ തിരികെ യു.ഡി.എഫിലേക്ക്‌ എത്തിക്കണമെന്ന ആഗ്രഹം മനസ്സില്‍ സൂക്ഷിച്ചുകൊണ്ടുള്ള രാഷ്ട്രീയ പ്രമേയം കോഴിക്കോട്‌ നടക്കുന്ന കോണ്‍ഗ്രസ്‌ ചിന്തന്‍ ശിബിരത്തില്‍ അവതരിപ്പിച്ചു. വി.കെ.ശ്രീകണ്‌ഠന്‍ എം.പി. അവതരിപ്പിച്ച പ്രമേയത്തില്‍ യു.ഡി.എഫ്‌. വിപുലീകരിക്കണമെന്നും ന്യൂനപക്ഷവിഭാഗങ്ങളെ ഒപ്പം നിര്‍ത്താന്‍ ശ്രമിക്കണമെന്നും പറയുന്നു. യു.ഡി.എഫ് വിപുലീകരിക്കണം. മുന്നണിവിട്ടു പോയവരെ തിരികെ കൊണ്ടുവരാൻ മുൻ കൈയെടുക്കണം. ഇടതുമുന്നണിയിലെ അസതൃപ്തരെ യു ഡി.എഫിൽ എത്തിക്കണം-രാഷ്ട്രീയ പ്രമേയം നിർദേശിക്കുന്നു. ക്രിസ്ത്യന്‍ വിഭാഗത്തില്‍ കടന്നുകൂടാനുള്ള ബി.ജെ.പി.യുടെ ശ്രമങ്ങള്‍ക്ക്‌ തടയിടണം, ബി.ജെ.പി.ക്ക്‌ യഥാര്‍ഥ ബദല്‍ കോണ്‍ഗ്രസ്‌ ആണ്‌ എന്നതില്‍ ഊന്നി പ്രചാരണം ശക്തിപ്പെടുത്തണം-രാഷ്ട്രീയ പ്രമേയം നിര്‍ദ്ദേശിക്കുന്നു.
രാഷ്ട്രീയപ്രമേയത്തിനൊപ്പം, ചിന്തൻ ശിബിരത്തില്‍ നേതാക്കള്‍ വിവിധ പ്രമേയങ്ങളും അവതരിപ്പിച്ചു.

പാർട്ടി സ്കൂൾ , നിയോജകമണ്ഡലം തലത്തിൽ രാഷ്ട്രീയകാര്യ സമിതി മാതൃകയിൽ കമ്മിറ്റികൾ, ഒരു മാസത്തിനുള്ളിൽ പുനസംഘടന എന്നിവ എം.കെ. രാഘവൻ എംപി അവതരിപ്പിച്ച സംഘടന പ്രമേയത്തിൽ പറയുന്നു. പിന്നോക്ക വിഭാഗങ്ങൾക്കിടയിലും മത്സ്യത്തൊഴിലാളി മേഖലയിലുമടക്കം പാർട്ടിയുടെ ശക്തി വർധിപ്പിക്കണമെന്ന് ഔട്ട് റീച്ച് കമ്മിറ്റി പ്രമേയം ആഹ്വാനം ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *