കോഴിക്കോട് ജില്ലയിലെ അത്തോളിയിൽ കഴിഞ്ഞ ദിവസം ഏഴു വയസ്സുകാരൻ ഹംദാൻ മരിച്ചതു സ്വന്തം അമ്മ തലയണ വച്ച് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയതാണെന്നു കണ്ടെത്തിയതായി പോലീസ് . അത്തോളി സ്വദേശിനി ജുമൈലയാണ് മകൻ ഹംദാനെ തലയിണകൊണ്ട് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയത്. രണ്ടാം ക്ലാസ് വിദ്യാർത്ഥിയാണ് ഹംദാൻ. ഹൃദയാഘാതം മൂലം കുട്ടി മരിച്ചെന്നാണ് ആദ്യം പറഞ്ഞത്. സംശയം തോന്നി പോസ്റ്റുമോർട്ടം നടത്തിയപ്പോഴാണ് കൊലപാതകമെന്ന് വ്യക്തമായത്. അമ്മ മാനസിക വെല്ലുവിളിക്കു ചികിത്സയിലുള്ള ആളെന്നാണ് സൂചന. ഇവരെ അത്തോളി പൊലീസ് കസ്റ്റഡയിലെടുത്തു . ഞായറാഴ്ച പുലർച്ചെ 2 മണിക്കാണ് ഹംദാനെ അവശനിലയിൽ കണ്ടത്. തുടർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കുട്ടിയുടെ മരണത്തിൽ സംശയം തോന്നിയ ഡോക്ടർ പൊലീസിനെ അറിയിക്കുകയായിരുന്നു.















