തൃശൂർ ജില്ലയിലെ കുന്നംകുളത്ത് യുവതിയെ കെട്ടിയിട്ട് ബലാത്സംഗം ചെയ്ത ഭർത്താവും സുഹൃത്തും അറസ്റ്റിൽ. പ്രതികൾ യുവതിയുടെ സ്വകാര്യ ഭാഗങ്ങളിൽ ബിയർ ബോട്ടിൽ കയറ്റി. പീഡന ദൃശ്യങ്ങൾ ചിത്രീകരിച്ച് സോഷ്യൽ മീഡിയയിലൂടെ പ്രചരിപ്പിക്കാനും പ്രതികൾ ശ്രമിച്ചതിന്റെ തെളിവുകൾ ലഭിച്ചു. ദൃശ്യങ്ങൾ പകർത്താൻ ഉപയോഗിച്ച ഉപകരണങ്ങളും യു എസ് ബി പെൻ ഡ്രൈവും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പീഡനം ചിത്രീകരിച്ചതിനാൽ അത് പുറത്തുവിടുമോയെന്ന ഭയം കൊണ്ട് യുവതി പീഡന വിവരം ആരോടും പറഞ്ഞിരുന്നില്ല. ആരോഗ്യനില മോശമായതോടെ യുവതി ആശുപത്രിയിലെത്തിയപ്പോഴാണ് സംഭവം പുറംലോകമറിഞ്ഞത്. സംശയരോഗമാണ് പീഡനത്തിനു കാരണമെന്നു സൂചനയുണ്ട്. ബലാത്സംഗക്കുറ്റം, ഐടി ആക്ട് എന്നിവ പ്രകാരമാണ് പൊലീസ് കേസ് എടുത്തിരിക്കുന്നത്. ഒരു വർഷത്തോളമായി തന്നെ മർദ്ദിക്കുകയും പീഡിപ്പിക്കുകയും ചെയ്തിരുന്നതായി യുവതി പൊലീസിനു മൊഴി നൽകിയിട്ടുണ്ട്.













